
ബംഗളൂരു: ഈ സീസണിലെ അവസാന മത്സരം തോറ്റ് സെമി കാണാതെ പുറത്തായിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ്. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ബെഗളൂരു എഫ്‌സിയാണ് ബ്ലാസ്റ്റേഴ്‌സിനെ തോല്‍പ്പിച്ചത്. ബംഗളൂരുവിന്റെ ഹോം ഗ്രൗണ്ടിലാണ് മത്സരം നടന്നതെങ്കിലും കൊച്ചിയില്‍ കളികാണുന്ന പ്രതീതിയായിരുന്നു. ബംഗളൂരു ശ്രീ കണ്ഠീരവ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ സ്റ്റേഡിയം മഞ്ഞക്കടലായിരുന്നു.
ബ്ലാസ്റ്റേഴ്‌സ് ആരാധകരെ കണ്ട് ബെംഗളൂരുവിന്റെ പ്രശസ്തരായ വെസ്റ്റ് ബ്ലോക്ക് ബ്ലൂസ് വരെ മഞ്ഞപ്പടയ്ക്ക് കയ്യടിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
also read: ഫുട്‌ബോള്‍ ലോകത്തെ അമ്പരപ്പിച്ച് വീണ്ടും കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍
മത്സരത്തിന്റെ അവസാന നിമിഷങ്ങളില്‍ വഴങ്ങിയ രണ്ട് ഗോളുകള്‍ക്കാണ് ബ്ലാസ്റ്റേഴ്‌സ് തോറ്റത്. മത്സരത്തില്‍ നിര്‍ണായക അവസരങ്ങള്‍ പാഴാക്കിയ ബ്ലാസ്റ്റേഴ്‌സ് തന്നെയാണ് മേധാവിത്വം പുലര്‍ത്തിയത്. ഇതോടെ, ഈ മാസം അവസാനം നടക്കുന്ന സൂപ്പര്‍ കപ്പില്‍ നേരിട്ടു യോഗ്യത എന്ന ബ്ലാസ്റ്റേഴ്‌സിന്റെ സ്വപ്നം തകര്‍ന്നു. ഐഎസ്എല്ലിലെയും ഐലീഗിലെയും ആദ്യ ആറ് സ്ഥാനക്കാര്‍ക്കാണ് സൂപ്പര്‍ കപ്പില്‍ നേരിട്ട് യോഗ്യത.
Post Your Comments