മരണവീട്ടില്‍ പോയി വന്നാല്‍ കുളിക്കണം എന്ന് പറയുന്നതിന്റെ ശാസ്ത്രം

പുറത്ത് യാത്ര കഴിഞ്ഞു വന്നാല്‍ കുളിച്ചിട്ട് വീട്ടില്‍ കയറുന്ന ഒരു ശീലം നമുക്കുണ്ട്. ദേഹത്തെ പൊടിയും അഴുക്കുമെല്ലാം കളഞ്ഞ ശുദ്ധമാക്കുന്ന രീതിയാണത്. എന്നാല്‍ മരണ വീട്ടില്‍ പോയി വന്നാല്‍ ഉടന്‍ കുളിക്കണം എന്ന് വീട്ടിലെ മുതിര്‍ന്നവര്‍ പറയുന്നതിനെ നമ്മള്‍ അന്ധവിശ്വാസം എന്ന് പറഞ്ഞു കളിയാക്കുന്നു. പണ്ടുള്ളവര്‍ ഇതിനു കാരണമയി പറഞ്ഞിരുന്നത് മരിച്ച ആളുടെ ആത്മാവ് അവിടെ കൂടിയവരില്‍ കുടി കേറാന്‍ സാധ്യത ഉണ്ടെന്നും അത് ഒഴിവാക്കണം ആണ് കുളിച്ചു ശുദ്ധി വരുത്തുന്നത് എന്നുമാണ്. എന്നാല്‍ വിശ്വാസങ്ങള്‍ക്കപ്പുറം ഈ ആചാരത്തിനു ഒരു ശാസ്ത്രീയ വശം ഉണ്ട്.

മരിച്ച ശരീരത്തില്‍ നിന്നും വളരെ സൂക്ഷ്മമായ ബാക്റ്റീരിയകളും അണുക്കളും പുറത്തേക്കു വരുന്നു. ഇത് അന്തരീക്ഷത്തിലൂടെ നമ്മുടെ ശരീരത്തില്‍ എത്തിപ്പെടാന്‍ സാധ്യതകള്‍ ഏറെ ആണ്.അപകടകാരികളായ ഈ അണുക്കള്‍ക്കു നമ്മളില്‍ പല അസുഖങ്ങളും ഉണ്ടാക്കാന്‍ സാധിക്കും.പ്രതിരോധ ശേഷി കുറവുള്ള ആളുകള്‍ക്കാണ് പെട്ടെന്ന് അസുഖങ്ങള്‍ കണ്ടു വരുന്നത്. എന്നാല്‍ കുളിച്ചാല്‍ ഈ അണുക്കളെ ശരീരത്തില്‍ നിന്നും ഒഴിവാക്കാന്‍ സാധിക്കും എന്നത് കൊണ്ടാണ് മരണ വീട്ടില്‍ പോയി വന്നാല്‍ കുളിക്കണം എന്നാവശ്യപ്പെടുന്നത്.

ഒരാള്‍ മരിച്ചു കഴിഞ്ഞാല്‍ അയാളുടെ മൃതമായ ശരീരത്തില്‍ നിന്നും ധാരാളം വിഷാണുക്കള്‍ അന്തരീക്ഷത്തിലേയ്ക്ക് വ്യാപിക്കുകയാണ് പതിവ്. മൃതശരീരത്തില്‍ തൊടുകയോ മൃതദേഹത്തിന്‍റെ സമീപം ചെല്ലുകയോ ചെയ്യുന്നവരില്‍ ഈ വിഷാണുക്കള്‍ സ്വാഭാവികമായും ബാധിക്കാന്‍ സാധ്യതയുണ്ട്. ഇങ്ങനെ ബാധിക്കുന്ന അണുക്കളെ ശരീരത്തില്‍ നിന്നും തുരത്തേണ്ടതാണ്. ഇവയെ തുരത്തുന്നതിന് ശരീരത്തിന് സ്വയം  പ്രതിരോധ ശക്തിയുണ്ടാക്കാനാണ് തണുത്ത വെള്ളത്തില്‍ കുളിക്കുന്നത്.

19 പാലീസുകാരടക്കം 30 പേരെ താലിബാന്‍ ഭീകരര്‍ തട്ടിക്കൊണ്ട് പോയി

ശരീരത്തില്‍ വെള്ളം വീണ് തണുക്കുമ്ബോള്‍ മസ്തിഷ്കത്തില്‍ നിന്നും വൈദ്യുതി തരംഗങ്ങള്‍ പുറപ്പെട്ട് ശരീരമാസകലം ഊര്‍ജ്ജം പുനസ്ഥാപിക്കും. ഈ  ഇലക്‌ട്രിക് ഷോക്കില്‍ വിഷാണുക്കളാകട്ടെ നശിപ്പിക്കപ്പെടുകയും ചെയ്യും. വസ്ത്രത്തില്‍ പറ്റിപ്പിടിച്ചിരിക്കുന്ന വിഷാണുക്കള്‍, നനയ്ക്കുകയും ശരീരത്തില്‍ തോര്‍ത്തുകയും ചെയ്യുന്നതോടെ നശിക്കുകയാണ്  ചെയ്യുന്നത്. ഇക്കാരണത്താലാണ് മരണവീട്ടില്‍ പോയി വന്നാല്‍ വീട്ടില്‍ കയറുന്നതിനു മുമ്ബ് അടിച്ചു നനച്ച്‌ കുളിക്കണമെന്നു പറയുന്നത്.

Share
Leave a Comment