KeralaLatest NewsNews

തോമസ് ചാണ്ടിയുടെ നിലം നികത്തലുമായി ഉയർന്നു വന്ന വിവാദങ്ങൾക്കു പിന്നിൽ പൊതുമരാമത്ത് മന്ത്രി ജി സുധാകരന്റെ പെഴ്സണൽ സ്റ്റാഫും മുൻ പഞ്ചായത്ത് പ്രസിഡന്റുമായ സി.പി.എം നേതാവോ?

ആലപ്പുഴ•തോമസ് ചാണ്ടിയുടെ നിലം നികത്തലുമായി ഉയർന്നു വന്ന വിവാദങ്ങൾക്കു പിന്നിൽ പൊതുമരാമത്ത് മന്ത്രി ജി സുധാകരന്റെ പെഴ്സണൽ സ്റ്റാഫും മുൻ പഞ്ചായത്ത് പ്രസിഡന്റുമായ സി.പി.എം നേതാവാണെന്ന വ്യാപകമായ പ്രചാരണം വരും ദിവസങ്ങളില്‍ പ്രതീക്ഷിക്കാം.

തോമസ് ചാണ്ടിയുടെ ഭൂമികയ്യേറ്റം പുറത്തുകൊണ്ടുവന്നതും ചര്‍ച്ചയാക്കിയതും ഏഷ്യാനെറ്റ് റിപ്പോര്‍ട്ടര്‍ ടി.വി പ്രസാദാണ്. പഴയ എസ്.എഫ്.ഐ നേതാവ് കൂടിയായ ടി.വി പ്രസാദുമായുള്ള മന്ത്രിയുടെ സ്റ്റാഫിന്റെ നിരന്തര ഇടപെടലുകളാണത്രേ ചാണ്ടിയെ കുടുക്കിയ ഗൂഡാലോചനയ്ക്ക് ശക്തി പകർന്നത്. ടി.വി പ്രസാദും മന്ത്രിയുടെ സ്റ്റാഫും തമ്മിലുള്ള ഫോണ്‍ രേഖകള്‍ പരിശോധിച്ചാല്‍ കൂടുതൽ തെളിവുകൾ ലഭിക്കുമെന്നും പറയപ്പെടുന്നു.

You may also like: കലക്ടര്‍ എന്ത് ജോലിയാണ് ചെയ്യുന്നത് : ടി.വി.അനുപമയ്ക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

തെറ്റായ സർവ്വേ നമ്പറുകൾ നൽകി കോടതിയെപ്പോലും തെറ്റിദ്ധരിപ്പിച്ചതിന് ആലപ്പുഴ ജില്ലാ കളക്ടര്‍ ടി.വി അനുപമ ഹൈക്കോടതിയില്‍ നിന്ന് രൂക്ഷവിമര്‍ശനം ഏറ്റുവാങ്ങിയത് ഇന്നാണ്. ഇതും ഇതിനോടൊപ്പം കൂട്ടിവായിക്കണം. ക്ലറിക്കല്‍ പിഴവാണെന്നും കോടതി അനുവദിച്ചാല്‍ തെറ്റ് തിരുത്തുമെന്ന് കലക്ടര്‍ വിശദീകരിക്കുന്നുണ്ടെങ്കിലും ഇതിനെ വെറും ക്ലറിക്കല്‍ പിഴവായി കാണാന്‍ കഴിയില്ല. കര്‍ക്കശക്കാരിയായ ടി.വി. അനുപമ ഐ.എ.എസ് , കേരളം അത്രെയേറെ ചര്‍ച്ച ചെയ്ത ഒരു വിഷയത്തില്‍ പിഴവുകളോടെ നോട്ടീസ് നല്‍കുമെന്ന് കരുതുക വയ്യ.

തെറ്റായ സർവ്വേ നമ്പറുകൾ നൽകി കോടതിയെപ്പോലും തെറ്റിദ്ധരിപ്പിക്കുന്നതിന് ആലപ്പുഴ ജില്ലാ കളക്ടർക്ക് നിർദ്ദേശം നൽകിയതും പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ പ്രാദേശിക ഓഫീസിൽ നിന്നുമാണെന്നാണ് ഇപ്പോള്‍ ഉയര്‍ന്നുവരുന്ന ആരോപണം. നിലവില്‍ ആലപ്പുഴ രാഷട്രീയ വൃത്തങ്ങള്‍ക്കിടയില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്ന ഈ ചര്‍ച്ച വരും ദിവസങ്ങളില്‍ കേരള രാഷ്ട്രീയത്തില്‍ വളരെയേറെ ചർച്ചകൾക്ക് വഴിയൊരുക്കുന്ന വിഷയമായി മാറിയേക്കും.

തോമസ് ചാണ്ടി റസിഡന്റ് ഡയറക്ടറായ വാട്ടർവേൾഡ് ടൂറിസം കമ്പനിക്കെതിരെ നിലം നികത്തൽ ആരോപണത്തിൽ ഫെബ്രുവരി 23ന് നേരിട്ടു ഹാജരായി വിശദീകരണം നൽകണമെന്നായിരുന്നു നോട്ടിസ്. ഈ നോട്ടിസിൽ ബ്ലോക്ക് നമ്പരും സർവേ നമ്പരും തെറ്റായിട്ടാണു രേഖപ്പെടുത്തിയിരുന്നത്. ഇതു തിരിച്ചറിഞ്ഞപ്പോൾ തിരുത്തൽ നോട്ടിസും കലക്ടർ അയച്ചിരുന്നു. കോടതിയിൽ ഇക്കാര്യം കലക്ടർ അറിയിച്ചു. ഇരു നോട്ടിസുകളും പിൻവലിക്കുകയോ റദ്ദാക്കുകയോ ചെയ്യാമെന്നും കലക്ടർ പറഞ്ഞു. ഇതേത്തുടർന്നാണ് ഹൈക്കോടതി നോട്ടിസ് റദ്ദാക്കുകയും ചെയ്തിരുന്നു.

ജനകീയന്‍ എന്നൊരു പ്രതിശ്ചായാണ് മന്ത്രി ജി.സുധാകരന് ഉണ്ടായിരുന്നത്. കുട്ടനാട്ടിലെ പൊതുപ്രവർത്തകരും സാധാരണക്കാരും എന്ത് ആവശ്യത്തിനും മന്ത്രി എന്ന നിലയിൽ ജി.സുധാകരന്റെ ആലപ്പുഴയിലെ ഓഫീസിനെയാണ് സമീപിച്ചുകൊണ്ടിരുന്നത്. ഇങ്ങനെയിരിക്കുമ്പോഴാണ് കുട്ടനാട്ടില്‍ നിന്നും തോമസ് ചാണ്ടി മന്ത്രിയാകുന്നത്. സ്വാഭാവികമായും കുട്ടനാട്ടിലെ ജനങ്ങള്‍ തങ്ങളുടെ ആവശ്യങ്ങള്‍ക്ക് തോമസ് ചാണ്ടിയെ ആശ്രയിക്കാന്‍ തുടങ്ങും. തോമസ് ചാണ്ടിയുടെ ജനകീയതയിലും, പിണറായി വിജയനോടുള്ള ചാണ്ടിയുടെ ബന്ധത്തിലും, വിറളി പൂണ്ടാണ് ജി.സുധാകരന്റെ ഓഫീസിൽ നിന്നും ചാണ്ടിക്കെതിരെ ഇത്തരം ഒരു നീക്കമുണ്ടായതെന്നാണ് ആലപ്പുഴയിലെ രാഷട്രീയ വൃത്തങ്ങള്‍ക്കിടയിലെ അടക്കംപറച്ചില്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button