കൊച്ചി: ആഹാരത്തിനു കൈനീട്ടുന്നവരെ ഇല്ലാതാക്കുന്നവര്‍ സംസ്‌കാര സമ്പന്നരല്ലെന്നും അനാചാരങ്ങളിലേക്ക് നാടിനെ നയിക്കാന്‍ ചിലര്‍ ശ്രമിക്കുന്നുവെന്നും വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍. നവോത്ഥാന കാലഘട്ടില്‍ നേടിയ അറിവുകളില്‍ നിന്ന് കേരളത്തെ ചിലര്‍ പിന്നോട്ട് വലിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. വീണ്ടും അനാചാരങ്ങളിലേക്കും അന്ധവിശ്വാസങ്ങളിലേക്കും നയിക്കുകയാണ് ചിലരുടെ ശ്രമമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Also Read : മക്കള്‍ ഉപേക്ഷിച്ച ദമ്പതികള്‍ ആത്മഹത്യ ചെയ്തു; സംസ്‌കാര ചടങ്ങിനുള്ള പണം മകന്റെ പേരില്‍ ചെക്ക് നല്‍കി
സാംസ്‌കാരിക രംഗത്തെ ആക്രമങ്ങള്‍ തുടര്‍കഥയാണെന്നും ചലച്ചിത്രപ്രവര്‍ത്തകര്‍ക്ക് നേരെപോലും പടവാള്‍ ഉയര്‍ത്തുന്ന കാലഘട്ടത്തില്‍ ജാഗ്രത പുലര്‍ത്തണമെന്നും ഇതിനുവേണ്ട ഇടപെടലുകളാകണം സാഹിത്യോത്സവങ്ങളെന്നും മുഖ്യമന്ത്രി കൂട്ടിചേര്‍ത്തു. കൊച്ചിയില്‍ സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന കൃതിപുസ്തകോത്സവത്തിന്റെ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
Post Your Comments