YouthWomenLife StyleHealth & Fitness

വേനൽക്കാലത്ത് ഐസ് ക്യൂബുകൾ മുഖ സൗന്ദര്യം വർദ്ധിപ്പിക്കുമോ ?

വേനൽക്കാലത്ത് മുഖം കൂടുതൽ വരണ്ടിരിക്കാൻ സാധ്യതയുണ്ട്.ഇത്തരം സാഹചര്യങ്ങളെ മറികടക്കാനും ചർമ സൗന്ദര്യം നിലനിര്‍ത്താനും വർദ്ധിപ്പിക്കാനും നൂറുകണക്കിന് വഴികളുണ്ട്. സൗന്ദര്യം വർദ്ധിപ്പിക്കാനായി ചിലർ കെമിക്കലുകൾ വാങ്ങി ഉപയോഗിക്കുന്നു. മറ്റു ചിലർ വീട്ടിൽ തന്നെ ഇതിനുള്ള മാർഗ്ഗങ്ങൾ കണ്ടെത്തുന്നു.സൗന്ദര്യ വർദ്ധനവിന് തണുപ്പേൽക്കുന്നത് അത്ര സുഖകരമായ കാര്യമല്ലെങ്കിലും ചര്‍മ്മത്തിലെ ചുളിവുകള്‍ കുറയ്ക്കാനും, തിളക്കം നല്കാനും, ഉറപ്പ് ലഭിക്കാനും കോള്‍ഡ് തെറാപ്പി ഗുണം ചെയ്യും.

Read also:സ്ത്രീകൾ മുഖം ഷേവ്‌ ചെയ്‌താൽ പ്രയോജനങ്ങൾ അനവധി

ചര്‍മ്മ സംരക്ഷണത്തിന് കാലങ്ങളായി ഉപയോഗിച്ചു വരുന്നതാണ് കോൾഡ് തെറാപ്പി. എന്നാൽ ഇത് ചെയ്യുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതാണ്. ഫ്രീസറില്‍ നിന്ന് നേരിട്ടെടുത്ത് ഐസ് ഉപയോഗിക്കരുത്. ഇത് ചര്‍മ്മത്തിനടിയിലെ സൂക്ഷ്മരക്തവാഹിനി കുഴലുകളെ തകരാറിലാക്കിയേക്കും. തണുപ്പ് അസ്വസ്ഥതയുണ്ടാക്കുന്നുവെങ്കില്‍ നിര്‍ത്തിവെയ്ക്കുക. ഒരിക്കലും 15 മിനിറ്റിൽ കൂടുതൽ ഒരു ഭാഗത്ത് തന്നെ ഐസ് ഉപയോഗിക്കരുത്.ഐസ് തുണിയിൽ മൂടിയ ശേഷം ഐസിങ് ചെയ്യുക.ഏറെ നേരം ഐസ് പിടിക്കുന്നത് ബുദ്ധിമുട്ടുണ്ടാക്കാൻ സാധ്യതയുണ്ട്.

ഐസ് ഫേഷ്യൽ ചെയ്യുന്നതെങ്ങനെ?

മുഖം നന്നായി വൃത്തിയാക്കുക. പിന്നീട് മൃദുവായ തുണിയില്‍ ഒന്നോ രണ്ടോ ഐസ് ക്യൂബ് പൊതിയുക. ഐസ് ഉരുകി കുതിരുന്നത് വരെ ഇത് മുഖത്ത് വെയ്ക്കുക. വൃത്താകൃതിയില്‍ താടി, കീഴ്ത്താടി ഭാഗങ്ങളിലും നെറ്റി മൂക്ക് , കണ്ണിന് താഴെ എന്നിവിടങ്ങളിൽ ഉരസുക. ടോണര്‍, മുഖക്കുരുവിനുള്ള മരുന്ന്, മോയ്സ്ചറൈസര്‍ എന്നിവയിലൊന്ന് ഉപയോഗിച്ച് ഫേഷ്യല്‍ പൂര്‍ത്തിയാക്കുക.
സൂര്യപ്രകാശ മേറ്റുള്ള നിറം മാറ്റം താത്കാലികമായി ഇല്ലാതാക്കാൻ ഐസ് ക്യൂബ് മുഖത്ത് ഉരയ്ക്കുന്നത് സഹായിക്കും.

രണ്ട് മൂന്ന് മിനിട്ടോ അല്ലെങ്കില്‍ ചര്‍മ്മം നനഞ്ഞ് തണുപ്പ് അനുഭവപ്പെടുന്നത് വരെയോ ഐസ് മുഖത്ത് ഉരയ്ക്കുക. മുഖക്കുരുവുള്ള ഭാഗങ്ങളില്‍ ഐസ് ക്യൂബ് ഉരയ്ക്കുന്നത് മുഖക്കുരു ഇല്ലാതാക്കും.ഐസിങ് ചെയ്യുന്നത് മുഖത്തുണ്ടാകുന്ന ചെറിയ സുഷിരങ്ങളെ അടയ്ക്കാൻ സഹായിക്കും.മെയ്ക്കപ്പ് ഇടുന്നതിന് മുമ്പ് മുഖത്ത് ഐസിങ് ചെയ്യാറുണ്ട്.ഇത് മുഖത്ത് രക്തചംക്രമണം കൂട്ടാൻ സഹായിക്കുന്നു.

കണ്ണിന് താഴെയുണ്ടാകുന്ന വീക്കം കുറയ്ക്കാൻ ഐസിങ് സഹായിക്കും.ഐസിങ് ചെയ്യുന്നത് മുഖം ചുവന്ന് തുടുക്കാൻ സഹായിക്കും.കൂടാതെ ഐസ്ക്യൂബ്സ് ഉണ്ടാക്കുന്നതിനായി എടുക്കുന്ന വെള്ളത്തിൽ നാരങ്ങ, റോസ് വാട്ടർ, ഗ്രീൻ ടീ, വെള്ളരിക്ക നീര് തുടങ്ങിയ നിങ്ങളുടെ ചർമ്മത്തിനനുയോജ്യമായവ കൂടിചേർക്കുന്നത് കൂടുതൽ ഗുണകരമാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button