Latest NewsKeralaNewsUncategorized

എന്തു കൊണ്ട് ഹിന്ദുക്കളോട് വിവേചനം? മുഖ്യമന്ത്രിയോട് രാജീവ്‌ ചന്ദ്രശേഖര്‍

തിരുവനന്തപുരം•സംസ്ഥാന സര്‍ക്കാര്‍ ഹിന്ദുക്കളോട് വിവേചനം കാട്ടുന്നുവെന്ന വിവാദ പ്രസ്താവനയുമായി രാജ്യസഭാ എം.പിയും എന്‍.ഡി.എ വൈസ് ചെയര്‍മാനുമായ രാജീവ്‌ ചന്ദ്രശേഖര്‍. കേരള സര്‍ക്കാര്‍ സ്ഥാപനമായ കേരള പിന്നോക്ക ക്ഷേമ കോര്‍പ്പറേഷന്‍ സ്റ്റാര്‍ട്ട് അപ് ലോണുകള്‍ അനുവദിക്കുന്നതില്‍ ഹിന്ദുക്കളോട് വിവേചനം കാട്ടുന്നു എന്നാണ് രാജീവ്‌ ആരോപിക്കുന്നത്.

സ്റ്റാര്‍ട്ട് അപ് ലോണുകള്‍ അനുവദിക്കുമ്പോള്‍ ഹിന്ദു ഓ.ബി.സി വിഭാഗത്തിന് ന്യൂനപക്ഷങ്ങള്‍ക്ക് നല്‍കുന്നതിനെക്കാള്‍ 10 ലക്ഷം രൂപ കുറവ് നല്‍കുന്ന സര്‍ക്കാര്‍ നടപടിയാണ് രാജീവിനെ ചൊടിപ്പിച്ചത്.

മുദ്ര സ്കീം പോലെ നല്ലൊരു പദ്ധതിയാണിത്‌. പക്ഷേ, ഹിന്ദുക്കളിലെ പിന്നോക്ക വിഭാഗങ്ങള്‍ക്ക് ഇരുപത് ലക്ഷം വരെ ലോണ്‍ നല്‍കുംബോള്‍, ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് മുപ്പത് ലക്ഷം വരെ നല്‍കും എന്ന് പറയുന്നത് എന്തടിസ്ഥാനത്തിലാണ് എന്നാണ് പിണറായി വിജയനെ അഭിസംബോധന ചെയ്യുന്ന ട്വീറ്റില്‍ രാജീവ് ചോദിച്ചു. ഇത് പ്രീണനമാണോ അതോ വിവേചനമാണോ എന്ന് വ്യക്തമാക്കണം. ആര്‍ട്ടിക്കിള്‍ 14 ന്‍റെ നഗ്നമായ ലംഘനമാണെന്നും, പക്ഷപാതപരമായല്ലാതെ പെരുമാറേണ്ട സര്‍ക്കാരിന്‍റെ ഭാഗത്തെ വീഴ്ച്ചയാണെന്നും രാജീവ് പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button