ന്യൂഡല്‍ഹി: ഇന്ത്യന്‍ വസ്ത്രങ്ങള്‍ക്ക് ഏകീകൃത അളവുകള്‍ വരുന്നു. ഇതിനായിയുള്ള സര്‍വേ നടപടികള്‍ക്ക് തുടക്കം കുറിക്കുന്നു. ഇന്ത്യന്‍ വസ്ത്ര നിര്‍മ്മാണ രംഗത്തും അമേരിക്ക, ബ്രിട്ടന്‍, ഫ്രാന്‍സ് പോലുള്ള രാജ്യങ്ങളിലെല്ലാമുള്ള ഒരു ദേശീയ അളവുകോല്‍ കൊണ്ടുവരാനാണ് ബന്ധപ്പെട്ടവരുടെ ശ്രമം.നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്‌നോളജി അധികൃതര്‍ ഇതിനായി സര്‍വേ നടപടികളുമായി ഉടന്‍ മുന്നോട്ടു പോകുമെന്ന് അറിയിച്ചു.
read also: തമിഴ് ഭാഷയോട് അമിത സ്‌നേഹം : ജപ്പാന്‍ ദമ്പതികള്‍ തമിഴ് ആചാരപ്രകാരം വീണ്ടും വിവാഹിതരായി
ഇതുമായി ബന്ധപ്പെട്ട് സര്‍വേ നടത്തുന്നത് വിവിധ സംസ്ഥാനങ്ങളിലെ പുരുഷന്മാരും സ്ത്രീകളും ഉള്‍പ്പെടുന്ന 2500 പേരിലാണ്. ഇതിന് കേന്ദ്രസര്‍ക്കാരിന്റെ അനുമതി ലഭിച്ചതായി എന്‍.ഐ.എഫ്.ടി അധികൃതര്‍ അറിയിച്ചു. പദ്ധതി ചെലവായി 30 കോടി രൂപയാണ് കണക്കാക്കുന്നത്. പദ്ധതി രണ്ടോ മൂന്നോ വര്‍ഷത്തിനുള്ളില്‍ നടപ്പാകും. ഏകീകൃത അളവുകള്‍ ഇല്ലാത്തതിനാല്‍ ഇറക്കുമതി ചെയ്യുന്ന വസ്ത്രങ്ങള്‍ പലപ്പോഴും പല തരത്തിലുള്ള അളവുകളിലാണ് എത്തുന്നത്. അതായത്, ഒരു മീഡിയം സൈസ് വസ്ത്രം പല രാജ്യങ്ങളില്‍ നിന്നും ഇന്ത്യയില്‍ ഇറക്കുമതി ചെയ്യുമ്പോള്‍ പല വലുപ്പത്തിലാണ് ലഭിക്കുന്നത്.
Post Your Comments