Latest NewsNewsIndiaSports

അര്‍ജുന പുരസ്കാര ജേതാവായ പാരാ സ്വിമ്മര്‍ക്ക് വിലക്ക്: കാരണം ഇതാണ്

 

ബെംഗളൂരു: വനിതാ താരങ്ങള്‍ നീന്തുന്നത് രഹസ്യമായി ക്യാമറയില്‍ പകര്‍ത്തിയ അര്‍ജുന പുരസ്കാര ജേതാവായ നീന്തല്‍ താരത്തിന് വിലക്ക്. പാരാ സ്വിമ്മര്‍ പ്രശാന്ത കര്‍മ്മാക്കറെയാണ് ഇന്ത്യയുടെ പാരാലിമ്പിക് കമ്മിറ്റി മൂന്നു വര്‍ഷത്തേക്ക് വിലക്കിയത്. വനിതാ നീന്തൽ താരങ്ങളുടെ ദൃശ്യങ്ങൾ പകർത്താൻ സഹായിക്ക് പ്രശാന്ത നിർദേശം നൽകി എന്നാണ് ആരോപണം. ഇതിനായി പ്രശാന്ത ക്യാമറയും നല്കിയിരുന്നു. പെകുട്ടികളുടെ മാതാപിതാക്കൾ ഇത് കാണുകയും തർക്കമാകുകയുമായിരുന്നു. പ്രശാന്തനോട് വീഡിയോ ഡിലീറ്റ് ചെയ്യാൻ ആവശ്യപ്പെട്ടെങ്കിലും ഇയാൾ എതിർക്കുകയായിരുന്നു.

തുടന്ന് വിവരം പോലീസിനെ അറിയിച്ചു. തുടര്‍ന്ന് അറസ്റ്റ് ചെയ്ത ശേഷം ഇയാളെ പോലീസ് വിട്ടയച്ചു. വീഡിയോ ഡിലീറ്റ് ചെയ്യാമെന്നും ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഇനി ആവര്‍ത്തിക്കില്ലെന്ന ഉറപ്പു നല്‍കിയതിനെ തുടര്‍ന്നാണ് വിട്ടയച്ചത്. എന്നാല്‍ പാരാലിമ്ബിക് കമ്മിറ്റി വിഷയം ഗൗരവമായെടുക്കുകയും അന്വേഷണം നടത്തുകയുമായിരുന്നു. ഇയാള്‍ വീഡിയോ പകര്‍ത്താന്‍ ആവശ്യപ്പെട്ടുവെന്ന് സഹായി വെളിപ്പെടുത്തിയതോടെ പാരാലിമ്ബിക് കമ്മിറ്റി വിലക്കേര്‍പ്പെടുത്തിക്കൊണ്ടുള്ള ഉത്തരവിട്ടു.

also read:ഫ്രിഡ്ജില്‍ സൂക്ഷിച്ച മുട്ട ഉപയോഗിക്കുന്നവരുടെ ശ്രദ്ധയ്ക്ക്…..

പത്ത് വര്‍ഷത്തോളമായി അന്താരാഷ്ട്ര തലത്തില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന പ്രശാന്ത 37-ഓളം മെഡലുകള്‍ നേടിയിട്ടുണ്ട്. 2003ലെ ലോക നീന്തല്‍ ചാമ്ബ്യന്‍ഷിപ്പില്‍ മെഡല്‍ നേടി ആ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യന്‍ താരമായി. 2010 കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വെങ്കലം നേടിയതിനോടൊപ്പം 2016ലെ റിയോ പാരാലിമ്ബിക്സില്‍ ഇന്ത്യന്‍ നീന്തല്‍ ടീമിന്റെ പരിശീലകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 2006, 2010, 2014 വര്‍ഷങ്ങളില്‍ ഏഷ്യന്‍ ഗെയിംസിലും മെഡല്‍ നേടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button