പാലക്കാട്: ഹർത്താലിനിടെ ഉണ്ടായ അക്രമങ്ങൾ പോലീസുകാർക്ക് സസ്പെൻഷൻ. മണ്ണാർക്കാടിൽ മുസ്ലീം ലീഗ് പ്രവർത്തകൻ സഫീറിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് ലീഗ് നടത്തിയ ഹർത്താലിനിടെ ഉണ്ടായ അക്രമങ്ങൾ തടയുന്നതിൽ വീഴ്ച വരുത്തിയ കല്ലടിക്കോട് സറ്റേഷനിലെ എസ്ഐ ഉൾപ്പെടെ ആറ് ആറ് പോലീസുകാരെയാണ് സസ്പെൻഡ് ചെയ്തത്.
കസ്റ്റഡിയിലെടുത്ത പ്രതികളെ പോലീസ് സ്റ്റേഷനിൽനിന്ന് ബലമായി മോചിപ്പിച്ച ലീഗ് നേതാവിനെതിരെ നടപടി എടുക്കാത്തിനെ തുടർന്ന് എസ്ഐ സി. സുരേന്ദ്രൻ, എഎസ്ഐ പി. രാംദാസ്, അബ്ദുൾ നാസർ, കെ. ഉല്ലാസ്, എം. ഹർഷാദ്, കെ. സനൽ എന്നിവരെ ജില്ലാ പോലീസ് മേധാവി പ്രദീഷ് കുമാർ സസ്പെൻഡ് ചെയ്യുകയായിരുന്നു.
വ്യാപക അക്രമണമാണ് ഹർത്താലിനിടെ ലീഗ് പ്രവർത്തകർ നടത്തിയത്. കോഴിക്കോട്-പാലക്കാട് ദേശീയ പാതയിൽ വഴി തടയുകയും വാഹനങ്ങൾ തകർക്കുകയും ചെയ്തു. അതേസമയം ഇതിനെതിരെ പോലീസ് നടപടികൾ സ്വീകരിച്ചില്ലെന്ന ആരോപണങ്ങളും ഉയർന്നിരുന്നു
ALSO READ ;ലീഗ് നേതാവ് പോലീസ്സ്റ്റേഷനില്‍ നടത്തിയത് സിനിമാ സ്റ്റൈല്‍ ഗുണ്ടാവിളയാട്ടം
Post Your Comments