വേർപെടുത്തപ്പെട്ട സായാമീസ് ഇരട്ടകൾ 5–ാം വയസ്സിലേക്ക്. റിദ്ധിയും സിദ്ധിയും ജനിച്ചപ്പോഴേ ഒട്ടിച്ചേർന്നിരിക്കുകയായിരുന്നു. എന്നാൽ 2014-ൽ ഈ സായാമീസ് ഇരട്ടകളെ രണ്ടാക്കി. മുംബൈയിലെ ബിജെ വാദിയ ആശുപത്രിയിൽ 2014-ജനുവരിയിൽ 20 ഡോക്ടർമാർ ചേർന്ന് ഏറെ നേരം നീണ്ട ശസ്ത്രക്രിയ നടത്തിയാണ് ഇവരെ വേർപെടുത്തിയത്. ഇപ്പോള്‍ ഇരുവരും പൂർണ്ണ ആരോഗ്യവതികളാണ്.
ശസ്ത്രക്രിയ നടന്ന ശേഷം ഇവരുടെ മാതാപിതാക്കളായ ശോഭ പവാറും അരുൺ പവാറും ഇവരുടെ വാടക വീട് ഉപേക്ഷിച്ച് കടന്നുകളഞ്ഞു. ഇവരുടെ നമ്പറിൽ ബന്ധപ്പെട്ടപ്പോള്‍ പ്രവർത്തനരഹിതമായിരുന്നു. പിന്നീട് ഇവർ ആശുപത്രിയിൽ തന്നെയായി താമസം. പീഡിയാട്രിക് വാർഡിലെ നഴ്സുമാരായി ഇവരുടെ അമ്മമാർ. ഇവരുടെ ചികിത്സകൾ പൂർത്തിയാകുന്നതോടെ അനാഥാലയത്തിലേക്ക് മാറ്റാനുള്ള നടപടികള്‍ പുരോഗമിക്കുകയുമാണ്. ആശുപത്രിയിൽ ഇവർക്ക് അഞ്ച് അമ്മമാരുമുണ്ട്. ഇവരുടെ തന്നെ ഭാഷയിൽ പറഞ്ഞാൽ ചെറിയ അമ്മ, വലിയ അമ്മ . മീന അമ്മ, ഹെലൻ അമ്മ, മിന്നി അമ്മ എന്നിങ്ങനെ.
Post Your Comments