പഴഞ്ചനെന്ന് ഇനി വിളിക്കേണ്ട യുവാക്കളെ ലക്ഷ്യമിട്ട് തകർപ്പൻ ലുക്കിൽ പുത്തൻ തണ്ടര്‍ബേര്‍ഡ് 350X, തണ്ടര്‍ബേര്‍ഡ് 500X വിപണിയിൽ എത്തിച്ച് റോയൽ എൻഫീൽഡ്. പഴയ തണ്ടർബേര്‍ഡിൽ നിന്നും അടിമുടി മാറ്റത്തോടെയാണ് 2018 തണ്ടര്‍ബേര്‍ഡ് എത്തുന്നത്. ബ്ലാക്ക് 9 സ്പോക്ക് ആലോയി വീല്‍, പൂര്‍ണമായും ബ്ലാക്ക് നിറത്തിലേക്ക് മാറിയ എന്‍ജിനും എക്സ്ഹോസ്റ്റും, ടാങ്ക് നിറത്തിന് സമാനമായി റിം സ്റ്റിക്കർ, ട്യൂബ്ലെസ് ടയർ,ഹാന്‍ഡില്‍ ബാർ, സിംഗില്‍ പീസ് സീറ്റ്,ബാക്ക് റെസ്സ്റ്റിനു പകരം സ്പോര്‍ട്ടി ഗ്രാബ് റെയില്‍ തുടങ്ങിയയാണ് പ്രധാന പ്രത്യേകതകൾ.
346 സിസി സിംഗിള്‍ സിലിണ്ടര്‍ എയര്‍ കുള്‍ഡ് എന്‍ജിൻ 5250 ആര്‍പിഎമ്മില്‍ 19.8 ബിഎച്ച്‌പി പവറും 4000 ആര്‍പിഎമ്മില്‍ 28 എന്‍എം ടോര്‍ക്കും നൽകി 350X തണ്ടര്‍ബോര്‍ഡിനെ നിറത്തിൽ കരുത്തനാക്കുമ്പോൾ 499 സിസി സിംഗിള്‍ സിലിണ്ടര്‍ എന്‍ജിൻ 27.2 ബിഎച്ച്‌പി പവറും 41.3 എന്‍എം ടോര്‍ക്കും നൽകി തണ്ടര്‍ബേര്‍ഡ് 500X ന് കരുത്തനാക്കുന്നു. 5 സ്പീഡ് ഗിയര്‍ബോക്സാണ് രണ്ടു മോഡലിലുനൽകിയിരിക്കുന്നത്. പുതിയ ഓറഞ്ച്, ബ്ലൂ, വൈറ്റ്, റെഡ് എന്നീ നാലു നിറങ്ങളില്‍ ലഭിക്കുന്ന തണ്ടര്‍ബേര്‍ഡ് 350 X മോഡലിന് 1.56 ലക്ഷവും 500 X മോഡലിന് 1.98 ലക്ഷം രൂപയുമാണ് ഡല്‍ഹി എക്സ്ഷോറൂം വില.
Post Your Comments