ഇറാൻ: ഫാക്ടറിക്കുള്ളിലെ യന്ത്രം പൊട്ടിവീണ് തിളച്ചുമറിയുന്ന ലോഹം താഴേക്ക് ഒഴുകുന്നതും, ഇതില്‍ നിന്ന് ഒരു തൊഴിലാളി തലനാരിഴയ്ക്ക് രക്ഷപ്പെടുന്ന വീഡിയോ വൈറലാകുന്നു. ഇറാനിലാണ് സംഭവം. ചുവന്ന നിറത്തിൽ തിളച്ചു മറിയുന്ന ദ്രാവകം കൊണ്ടുപോയ യന്ത്രം പൊട്ടിവീണതായിരുന്നു അപകടകാരണം. നിമിഷങ്ങള്‍കൊണ്ടാണ് എല്ലാം സംഭവിച്ചത്.
also read:സോളാർ കമ്മീഷൻ നിയമനത്തിൽ അപാകതയുണ്ടെന്ന് ഉമ്മൻചാണ്ടി
യന്ത്രത്തിന് തൊട്ടു താഴെയായ് തൊഴിലാളി നടക്കുന്നത് വീഡിയോയില്‍ കാണാം. തൊഴിലാളി കടന്നു പോകുന്നതിന് തൊട്ട് പുറകെ യന്ത്രം പൊട്ടിവീഴുകയായിരുന്നു. മാത്രമല്ല അതിനുള്ളിലെ ദ്രാവകം മുഴുവൻ നിലത്ത് പടരുകയും ചെയ്തു. അദ്ദേഹം നടന്നു നീങ്ങുവാൻ അൽപ്പം വൈകിയിരുന്നുവെങ്കിൽ മരണം ഉറപ്പായും സംഭവിച്ചേനെ. ഇവിടെ സ്ഥാപിച്ചിരുന്ന സിസിടിവിയിൽ ആണ് അപകടത്തിന്റെ ദൃശ്യങ്ങൾ പതിഞ്ഞത്.
Post Your Comments