Latest NewsKerala

ലോറി ബസ്‌സ്റ്റോപ്പില്‍ ഇടിച്ച് കയറി ഇതരസംസ്ഥാന തൊഴിലാളിക്ക് ദാരുണാന്ത്യം

പോത്തന്‍കോട്: ലോറി ബസ്‌സ്റ്റോപ്പില്‍ ഇടിച്ച് കയറി ഇതരസംസ്ഥാന തൊഴിലാളിക്ക് ദാരുണാന്ത്യം. ജാര്‍ഖണ്ഡ് സാഹിബ് ഗണ്‍ ജില്ലയിലെ കല്യാണചക്കില്‍ ഫെക്ക് റായിയാണ് (43) മരിച്ചത്. വ്യാഴാഴ്ച പുലര്‍ച്ചെ 5.45ന്   തമിഴ്നാട്ടില്‍ നിന്ന് പോത്തന്‍കോട് ചന്തയിലേക്ക് പച്ചക്കറി കയറ്റി വന്ന ലോറി നിയന്ത്രണം വിട്ട് കൂനയില്‍ ക്ഷേത്രത്തിന് മുന്നിലെ ബസ് സ്റ്റോപ്പിലേക്ക് ഇടിച്ച് കയറുകയായിരുന്നു.

രാവിലെ ജോലിക്കു പോകുന്നതിനായി ഫെക്ക് റായിയും കൂട്ടുകാരും ബസ് സ്റ്റോപ്പില്‍ നില്‍ക്കവേ ആണ് നിയന്ത്രണം വിട്ട ലോറി ഇവർക്കു നേരെ പാഞ്ഞു വന്നത്. ഇത് കണ്ട് മറ്റുള്ളവർ ഓടിരക്ഷപ്പെട്ടെങ്കിലും ഫെക്ക് റായി ലോറിയ്ക്കടിയില്‍പെട്ടു. ഇദ്ദേഹത്തിന്റെ പുറത്തുകൂടി കയറി ഇറങ്ങിയ ലോറി ബസ് സ്റ്റോപ്പും തകര്‍ത്ത് സമീപത്തെ ഇലക്‌ട്രിക് പോസ്റ്റിലിടിച്ചാണ് നിന്നതെന്നും ഫെക്ക് റായി സംഭവസ്ഥലത്തു വെച്ചുതന്നെ മരിച്ചുവെന്നും ദൃക്സാക്ഷികള്‍ പറഞ്ഞു.

ALSO READ ;ഹൃദയാഘാതം ദുബായിൽ മലയാളി മരിച്ചു

അപകടത്തില്‍ ലോറിയുടെ മുന്‍വശം പൂര്‍ണമായും തകര്‍ന്നു. അപകടം നടന്നയുടന്‍ ഓടി രക്ഷപ്പെട്ട ലോറി ഡ്രൈവറും സഹായിയും പിന്നീട് സ്റ്റേഷനില്‍ കീഴടങ്ങി. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകട കാരണം. മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയ മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ക്കുശേഷം നാട്ടിലേക്ക് കൊണ്ടുപോകുമെന്നും പോത്തന്‍കോട് പോലീസ് പറഞ്ഞു.ഏഴ് വര്‍ഷമായി കേരളത്തിലെത്തിയ ഫെക്ക് റായി കെട്ടിടനിര്‍മ്മാണത്തൊഴിലാളിയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button