
തൃശൂർ: നഴ്സുമാരെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നാരോപിച്ച് കെപിസിസി ജനറൽ സെക്രട്ടറിയും ഇരിങ്ങാലക്കുട സഹകരണ ആശുപത്രി ഭരണസമിതി പ്രസിഡന്റുമായ എം.പി ജാക്സണെതിരെ പൊലീസിൽ പരാതി. യുഎൻഎ തൃശൂർ ജില്ലാ സെക്രട്ടറി സുധീപ് ദിലീപ്, സംസ്ഥാന സെക്രട്ടേറിയറ്റംഗം നിതിൻമോൻ സണ്ണി എന്നിവർക്ക് നേരെയാണ് ജാക്സൺ വധഭീഷണി മുഴക്കിയത്.
രാത്രി പരിക്കുകളോടെ ആശുപത്രിയിലെത്തിയ ആളെ ഡ്യൂട്ടി ഡോക്ടറുടെ അനുമതിയില്ലാതെ അഡ്മിറ്റ് ചെയ്തെന്നാരോപിച്ച് ആശുപത്രിയിലെ സ്റ്റാഫ് നഴ്സും യുഎൻഎ യൂണിറ്റ് സെക്രട്ടറിയുമായ സജ്ന രതീഷിനെ പുറത്താക്കിയിരുന്നു. ഇതേ കുറിച്ച് മാനേജ്മെന്റുമായി സംസാരിക്കുവാനെത്തിയതായിരുന്നു ജില്ലാ നേതാക്കൾ. ഈ ചർച്ച അവസാനം വാക്കേറ്റത്തിൽ കലാശിക്കുകയായിരുന്നു. നേതാക്കളെയടക്കം മുറിയിൽ പൂട്ടിയിടാനും ശ്രമമുണ്ടായെന്നും നഴ്സുമാർ ആരോപിച്ചു.
അതേസമയം, ആശുപത്രിയുടെ നടത്തിപ്പിനെ ബാധിക്കും വിധം നിരുത്തരവാദ പ്രവർത്തി ചെയ്തതിനാണ് നഴ്സായ സജ്നക്കെതിരെ നടപടിയെടുത്തതെന്നും അതിൽ നിയമവിരുദ്ധമായ ഒന്നും തന്നെയില്ലെന്നും മാനേജ്മെന്റ് വ്യക്തമാക്കി.
Post Your Comments