Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Latest NewsKeralaNews

തദ്ദേശ ഉപതെരഞ്ഞെടുപ്പ്: സീറ്റ് നില ഇങ്ങനെ-വിശദമായ ഫലം

തിരുവനന്തപുരം•ബുധനാഴ്ച ഉപതെരഞ്ഞെടുപ്പ് നടന്ന 19 തദ്ദേശ സ്വയംഭരണ വാര്‍ഡുകളില്‍ യു.ഡി.എഫും എല്‍.ഡി.എഫും 8 വീതവും സ്വതന്ത്രര്‍ 2 ബി.ജെ.പി 1 ഉം  സീറ്റുകള്‍ നേടിയതായി  സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വി.ഭാസ്‌കരന്‍ അറിയിച്ചു.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം വയനാട്, കണ്ണൂര്‍ ജില്ലകളിലെ 16 ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലും  കോഴിക്കോട് ഒരു നഗരസഭ വാര്‍ഡിലും   വയനാട് കാസര്‍ഗോഡ് ജില്ലകളി ലെ ഓരോ ബ്ലോക്ക്പഞ്ചായത്ത് വാര്‍ഡിലുമാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.

യു.ഡി.എഫ്  വിജയിച്ച ഗ്രാമപഞ്ചായത്ത് വാര്‍ഡ്, സ്ഥാനാര്‍ത്ഥി, ഭൂരിപക്ഷം, എന്ന ക്രമത്തില്‍. പത്തനംതിട്ട-ചെറുകോല്‍-മഞ്ഞപ്രമല- ആനി (ആനി വര്‍ഗ്ഗീസ്)-16,      കോട്ടയം-മുത്തോലി-തെക്കുംമുറി നോര്‍ത്ത്- അഡ്വ. ജിസ്‌മോള്‍ തോമസ്-117,    എറണാകുളം- രാമമംഗലം- നെട്ടൂപാടം- എന്‍. ആര്‍. ശ്രീനിവാസന്‍-147, വടവുകോട് പുത്തന്‍കുരിശ്-കരിമുകള്‍ നോര്‍ത്ത്- അബ്ദുല്‍ ബഷീര്‍. കെ. എ-173, മലപ്പുറം-വെട്ടം- കോട്ടേക്കാട്- സി. മോഹന്‍ദാസ്-61, കണ്ണൂര്‍-പേരാവൂര്‍-പേരാവൂര്‍-പൂക്കോട്ട് എം.സിറാജ്-382. കോഴിക്കോട് കൊടുവള്ളി നഗരസഭയിലെ തലപ്പെരുമണ്ണ വാര്‍ഡ്- സറീനാ റഫീക്ക്-97, വയനാട് ജില്ലയിലെ കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്തില്‍ പടിഞ്ഞാറത്തറ വാര്‍ഡ്-പി. സി. മമ്മൂട്ടി-884.

എല്‍.ഡി.എഫ് വിജയിച്ചവ. കൊല്ലം- ഉമ്മന്നൂര്‍- അണ്ടൂര്‍-ബി. വി. രമാമണി അമ്മ-118, നെടുമ്പന-പുലിയില- റിനു മോന്‍. ആര്‍-188, പത്തനംതിട്ട- തണ്ണിത്തോട്-മണ്ണീറ- റ്റിജോ തോമസ്-45, ആലപ്പുഴ- എഴുപുന്ന- കുമാരപുരം- ആര്‍. ജീവന്‍-34, തകഴി- കളത്തില്‍പാലം- കെ. സുഷമ-162, തൃശൂര്‍-ചാഴൂര്‍- പഴുവില്‍നോര്‍ത്ത്- ദീപ     വസന്തന്‍-288, വയനാട്-തിരുനെല്ലി-അപ്പപ്പാറ-ബിന്ദു സുരേഷ് ബാബു-190, കാസര്‍ ഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട് ബ്ലോക്ക്പഞ്ചായത്ത്  അമ്പലത്തുകര വാര്‍ഡ്- ഓമന-3690.

പാലക്കാട്- കുലുക്കല്ലൂര്‍- മപ്പാട്ടുകര വെസ്റ്റ്- രാജന്‍ പൂതനായില്‍-210 വോട്ടിനും  മലപ്പുറം- തവന്നൂര്‍- കൂരട- അബ്ദുള്‍ നാസര്‍ കൂരട-467 വോട്ടിനും  സ്വതന്ത്രരായി മത്സരിച്ച് വിജയിച്ചപ്പോള്‍ തിരുവനന്തപുരം-വിളപ്പില്‍-നൂലിയോട്-അജിത കുമാരി. ആര്‍.എസ് 110 വോട്ടുകള്‍ക്ക് ബി.ജെ.പിയില്‍ നിന്നും വിജയിച്ചു.

കണ്ണൂര്‍ ജില്ലയിലെ പേരാവൂര്‍, മലപ്പുറത്തെ കോട്ടേക്കാട് എന്നിവ എല്‍.ഡി.എഫില്‍ നിന്നും യു.ഡി.എഫ് പിടിച്ചെടുത്തപ്പോള്‍ കൊല്ലത്തെ അണ്ടൂര്‍, പത്തനംതിട്ടയിലെ മണ്ണീറ എന്നില യു.ഡി.എഫില്‍നിന്നും എല്‍.ഡി.എഫും പിടിച്ചെടുക്കുകയും തിരുവനന്തപുരത്തെ നൂലിയോട് എല്‍.ഡി.എഫില്‍ നിന്നും ബി.ജെ.പി പിടിച്ചെടുക്കുകയും ചെയ്തു.

Byelection-result-01.03

shortlink

Related Articles

Post Your Comments

Related Articles


Back to top button