കോഴിക്കോട്: ആദിവാസികളോടുള്ള പീഡനം തുടർക്കഥയാകുന്നു.ചികിത്സ കിട്ടാതെ മരിച്ച ആദിവാസി യുവാവിന്റെ മൃതദേഹത്തോടും തലശേരി ജനറല്‍ ആശുപത്രി അധികൃതരുടെ അനാദരവ്. കൂട്ടുപുഴ പേരട്ട നരിമട കോളനിയിലെ രാജു (46) മരിച്ചത് പുലര്‍ച്ചെ അഞ്ചരയോടെ. ജഡം മാറ്റാന്‍ ആറു മണിക്കൂര്‍ വേണ്ടിവന്നു. ഈ സമയമത്രയും ഭാര്യ സീമ രണ്ടര വയസുള്ള മകന്‍ രാംദേവിനെയും ഒക്കത്തിരുത്തി ആരുമില്ലാതെ കരയുകയായിരുന്നു.
കടുത്ത ശ്വാസതടസത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് ഇരിട്ടി താലൂക്ക് ആശുപത്രിയില്‍ നിന്ന് രാജുവിനെ തലശ്ശേരിയിലേക്ക് മാറ്റിയത്. കാഷ്വാലിറ്റി വഴി വാര്‍ഡില്‍ അഡ്മിറ്റ് ചെയ്ത ശേഷം സ്ഥിതി മോശമായതോടെ ഭാര്യ വിവരം പറഞ്ഞെങ്കിലും ഡോക്ടര്‍മാര്‍ ആരും വന്നില്ലെന്നും ഓക്സിജൻ പോലും നൽകിയില്ലെന്നും ഇവർ പറയുന്നു.
വിവരമറിഞ്ഞ് പൊതുപ്രവര്‍ത്തകര്‍ എത്തിയതോടെയാണ് ജഡം മോര്‍ച്ചറിയിലേക്ക് മാറ്റിയത്. പിന്നീട് ജനറല്‍ ആശുപത്രിയുടെ തന്നെ ആംബുലന്‍സില്‍ നാട്ടിലേക്കെത്തിച്ചു.പരാതിയില്‍ അന്വേഷിക്കാന്‍ ആരോഗ്യ വകുപ്പ് അധികൃതര്‍ ഡെപ്യൂട്ടി സൂപ്രണ്ടിനെ ചുമതലപ്പെടുത്തി.
Post Your Comments