ന്യൂഡൽഹി: ഐഎന്‍എക്സ് മീഡിയ തട്ടിപ്പ് കേസിൽ അറസ്റ്റിലായ കാര്‍ത്തി ചിദംബരത്തെ അഞ്ചു ദിവസത്തേക്കു കൂടി സിബിഐ കസ്റ്റഡിയിൽ വിട്ടു. ചോദ്യം ചെയ്യലുമായി സഹകരിക്കുന്നില്ലെന്ന് ആരോപിച്ച് രണ്ടാഴ്ചത്തെ കസ്റ്റഡി ആവശ്യപ്പെട്ടെങ്കിലും ഡൽഹി പട്യാല കോടതി ഈ മാസം ആറു വരെ ചോദ്യം ചെയ്യലിനായി കസ്റ്റഡി അനുവദിക്കുകയായിരുന്നു. അതേസമയം സിബിഐയുടെ റിമാന്‍ഡ് അപേക്ഷയും കാര്‍ത്തി ചിദംബരത്തിന്റെ ജാമ്യാപേക്ഷയും പരിഗണിച്ച കോടതി ജാമ്യാപേക്ഷ തള്ളിയിരുന്നു.
കഴിഞ്ഞ ബുധനാഴ്ചയാണ് യുകെയിൽനിന്ന് ചെന്നൈ വിമാനത്താവളത്തിലെത്തിയ കാർത്തിയെ ഡൽഹിയിൽ നിന്നുള്ള സിബിഐ സംഘം അറസ്റ്റ് ചെയ്തത്. പിന്നീട് കോടതിയിൽ ഹാജരാക്കി ഒരു ദിവസത്തേക്ക് കസ്റ്റഡിയിൽ വാങ്ങുകയായിരുന്നു. പി. ചിദംബരം കേന്ദ്ര ധനമന്ത്രിയായിരുന്ന കാലത്ത് ഇളവുകൾ നേടി എടുത്ത് ഐഎൻഎക്സ് മീഡിയയിലേക്കു മൗറീഷ്യസിൽനിന്ന് 305 കോടിയുടെ വിദേശനിക്ഷേപം സ്വീകരിക്കുന്നതിനു ചട്ടങ്ങൾ മറികടന്നെന്നാണു സിബിഐ കാർത്തിക്കെതിരെ കണ്ടെത്തിയ കുറ്റം. എൻഎക്സിൽനിന്നു കണ്സൾട്ടേഷൻ ഫീസായി പത്തുലക്ഷം രൂപ കാർത്തി വാങ്ങിയതായും കണ്ടെത്തിയിരുന്നു.
ALSO READ ;കാര്‍ത്തി ചിദംബരത്തിന്റെ അറസ്റ്റില്‍ പ്രതികരണവുമായി അഡ്വ.ജയശങ്കര്‍
Post Your Comments