കൊച്ചി: ഐഎന്‍എക്സ് മീഡിയ കേസില്‍ കോണ്‍ഗ്രസ് നേതാവ് പി.ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരത്തിന്റെ അറസ്റ്റില്‍ പ്രതികരണവുമായി അഡ്വ.ജയശങ്കര്‍. ചിദംബരത്തിന്റെ മകന്‍ ഏതോ ഒരു മുഖര്‍ജിയോട് വെറും പത്തു ലക്ഷം കൈപ്പറ്റി എന്ന് പറയുന്നത് ശുദ്ധ അസംബന്ധമാണെന്ന് ജയശങ്കര്‍ ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
രാജകുമാരനാണ് ചിദംബരം. സുപ്രീംകോടതിയിലെ മുന്‍നിര അഭിഭാഷകന്‍. കുടുംബ സ്വത്ത് കടലോളം; ധനമന്ത്രി ആയിരുന്നപ്പോള്‍ അടിച്ചു മാറ്റിയത് മഹാസമുദ്രം. സിബിഐ ലക്ഷ്യം വെക്കുന്നത് കാര്‍ത്തിയെയല്ല, ചിദംബരത്തെയാണ്. ഇനി ഏതെങ്കിലും ബിപിഎല്‍ കാര്‍ഡുകാരനോട് നൂറു രൂപ ചോദിച്ചുവാങ്ങി എന്ന ആരോപണം ഉന്നയിച്ചിട്ടാവും ചിദംബരത്തെ അറസ്റ്റു ചെയ്യാന്‍ പോകുന്നതെന്നും അദ്ദേഹം പറയുന്നു.
Post Your Comments