Latest NewsKeralaNewsIndia

ജീവന്‍ പണയംവെച്ച് 20കാരിയെ രക്ഷപ്പെടുത്തിയ ഡെലിവറി ബോയ്

 

കൊച്ചി: തോപ്പുംപടി ഹാര്‍ബര്‍പാലത്തില്‍നിന്ന് ചാടി ആത്മഹത്യക്ക് ശ്രമിച്ച യുവതിക്ക് രക്ഷകനായത് ഡെലിവറി ബോയ്. രാത്രി വൈകി കായലിൽ ചാടി മരിക്കാൻ ശ്രമിച്ച യുവതിയെയാണ് കുമ്പളങ്ങി കല്ലഞ്ചേരി ആന്റണിയുടെ മകന്‍ ജീവൻ രക്ഷിച്ചത്. പള്ളുരുത്തി സ്വദേശിനിയായ യുവതിയാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ചൊവ്വാഴ്ച പുലര്‍ച്ചെ 12.30നായിരുന്നു സംഭവം.

പെട്രോള്‍ അടിക്കുന്നതിന് തേവരയിലേക്ക് പോകുമ്പോഴാണ് ഹാര്‍ബര്‍പാലത്തില്‍ ആള്‍ക്കൂട്ടം കണ്ടത്. ആരോ കായലില്‍ ചാടിയെന്ന് നാട്ടുകാരില്‍നിന്നറിഞ്ഞ ജീവന്‍ സമയംകളയാതെ കായലിലേക്ക് ഇറങ്ങി. തെക്കോട്ട് വേലിയേറ്റം ഉള്ളതിനാല്‍ 150 മീറ്റര്‍ നീന്തിയാണ് യുവതിയുടെ അടുത്തെത്തിയത്. എന്നാല്‍ യുവതി രക്ഷപ്പെടേണ്ട എന്ന അര്‍ഥത്തില്‍ ജീവനെ തള്ളുകയും ചവിട്ടുകയും ചെയ്‌തു.

also read:വേനൽക്കാലത്ത് ഐസ് ക്യൂബുകൾ മുഖ സൗന്ദര്യം വർദ്ധിപ്പിക്കുമോ ?

ബലംപ്രയോഗിച്ച് യുവതിയെ മുതുകില്‍ പിടിച്ചുവച്ച് കായലിലൂടെ ബിഒടി പാലവും കഴിഞ്ഞ് കുണ്ടന്നൂര്‍ റോഡിലെ കായല്‍തീരത്ത് എത്തിച്ചു. തോപ്പുംപടി സ്‌റ്റേഷനിലെ എഎസ്‌ഐമാരായ കെ എം രാജീവ്, ശ്രീജിത്, സിപിഒ കെജെ പോള്‍ എന്നിവരെത്തി യുവതിയെ ആശുപത്രിയിലേക്കു മാറ്റി.പ്രണയനൈരാശ്യത്തെത്തുടര്‍ന്നാണ് യുവതി മരിക്കാൻ ശ്രമിച്ചത്. ആരാണെന്ന് അറിയില്ലെങ്കിലും ജീവന്‍ രക്ഷിക്കുക എന്നതായിരുന്നു ലക്ഷ്യമെന്ന് ജീവന്‍ പറഞ്ഞു. യുവതിയെ രക്ഷിച്ച ജീവന് അഭിനന്ദനങ്ങളുടെ പ്രവാഹമായിരുന്നു. കൊച്ചി പോലീസ് കമ്മീഷണർ എ.എസ് ദിനേശ് ജീവനെ ആദരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button