YouthMenWomenLife StyleHealth & Fitness

ബോഡി സ്‌പ്രേ കൂടുതൽ ഉപയോഗിക്കുന്നവരുടെ ശ്രദ്ധയ്ക്ക് ; ഈ രോഗം വരാതെ സൂക്ഷിക്കുക

എത്രയൊക്കെ ബോഡി സ്പ്രേകളും ക്രീമുകളുമുപയോഗിച്ചാലും വിയര്‍പ്പിന്‍റെ ദുര്‍ഗന്ധത്തിന് ശമനം ലഭിക്കാത്തവരാണ് ഏറെപ്പേർ. എല്ലാവര്‍ക്കും ശരീരത്തിന് ഓരോ ഗന്ധമായിരിക്കും. ഇത് വിയര്‍പ്പുമായി ചേര്‍ന്ന് ദുര്‍ഗന്ധമായി മാറുന്നു. ശരീര ദുര്‍ഗന്ധം മാറാന്‍ സ്പ്രേയും മറ്റും ഉപയോഗിക്കുന്നത് മിക്കപ്പോഴും ദുര്‍ഗന്ധം വര്‍ധിപ്പിക്കുകയാണ് പതിവ്. കൂടാതെ ഇതിന് പലതരത്തിലുള്ള പാര്‍ശ്വഫലങ്ങളും ഉണ്ടാകാറുണ്ട്.

ഡിയോഡറന്റുകളും ബോഡി സ്‌പ്രേകളും സ്ഥിരമായി ഉപയോഗിക്കുന്നവരെ കാത്തിരിക്കുന്നത് കടുത്ത രോഗങ്ങളായിരിക്കും.അർബുദം, ട്യൂമർ തുടങ്ങിയ ഇതിന്റയെ അനന്തര ഫലങ്ങളായിരിക്കും. ഇത്തരം വസ്തുക്കൾ ശരീരത്തിലെ രോമ കൂപങ്ങളെ അടയ്ക്കുന്നു.കൂടാതെ വിയർപ്പിനെ തടയുന്നു.

ബോഡി സ്‌പ്രേകളിൽ അടങ്ങിയിരിക്കുന്ന പ്രധാന വസ്‌തു അലുമിനിയം ക്ലോറായിഡുകളാണ്.ഇവയാണ് കാൻസർ പോലുള്ള മാരക രോഗങ്ങൾക്ക് കാരണക്കാരൻ. ശരീരത്തിലെ ബാക്ട്രീയകളെ നശിപ്പിക്കാൻ ചില രാസവസ്തുക്കളും വസ്തുക്കളും സ്‌പ്രേയിൽ ചേർക്കാറുണ്ട് .ഇവ ശരീരത്തിലെ സുഷ്മ കോശങ്ങളെ വരെ നശിപ്പിച്ചേക്കാം.

അടുത്തിടെ ഡിയോഡറന്റ് സ്പ്രേ ഉപയോഗിച്ചാൽ കാൻസർ വരില്ലെന്ന് ചില അഭ്യുഹങ്ങൾ പരന്നിരുന്നു. എന്നാൽ ഇക്കാര്യത്തിൽ കൃത്യമായും തെളിവുകൾ ലഭിച്ചിട്ടില്ലെന്നാണ് ചാരിറ്റി കാൻസർ റിസേർച്ച് പറയുന്നത്.ദീർഘകാലം ഇത്തരം സ്‌പ്രേകൾ ഉപയോഗിക്കുന്ന പെൺകുട്ടികൾക്ക് സ്തനാർബുദം വരാനിടയുണ്ട്.

സ്‌പ്രേകൾ ശീലമാക്കുന്നവര്‍ക്ക് ഒരിക്കല്‍ ഉപയോഗിക്കാന്‍ സാധിക്കാതിരുന്നാല്‍ വലിയ അസ്വസ്ഥതയായിരിക്കുമെന്ന് പഠനങ്ങൾ പറയുന്നു.അത് ഒരുതരം അടിമപ്പെടലാണ് ചില ഗന്ധങ്ങൾ ഇഷ്ടപ്പെട്ടുകഴിഞ്ഞാൽ അതിൽനിന്നു വിട്ടുപോരാൻ ചിലർക്ക് വളരെ പ്രയാസമാണ്.അതും ഇത്തരം സ്‌പ്രേ
കമ്പനികളുടെ തന്ത്രമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button