Latest NewsNewsIndiaInternational

‘അമ്മ’ യെ കടത്തിവിടണം അര്‍ജുന്‍ കപൂര്‍ കൈകൂപ്പി യാചിച്ചു

 

മുംബൈ: ഇന്നു വരെ ഒരു താരത്തിനും ഇത്രയും വലിയൊരു യാത്രയയപ്പ് ലഭിച്ചിട്ടുണ്ടാകില്ല. അങ്ങനെയായിരുന്നു നടി ശ്രീദേവിയുടെ അന്ത്യയാത്ര. മരണം പോലും അത് കണ്ട് അമ്പരന്നുകാണും. ശ്രീദേവിയെ അവസമായി ഒരുനോക്ക് കാണാൻ ആരാധകർ നഗരത്തിന്റെ തെരുവുകളിൽ തടിച്ചുകൂടി.
വെള്ളപ്പൂക്കൾകൊണ്ട് അലങ്കരിച്ച വാഹനത്തിൽ ശ്രീദേവിയുടെ അന്ത്യയാത്ര.കരളലിയിക്കുന്ന കാഴ്ചയായിരുന്നു അത്.

ശ്രീദേവിയുടെ ഭൗതികദേഹം വഹിച്ചുള്ള വാഹനം മുന്നോട് പോകാൻ നന്നായി പണിപ്പെട്ടു. അത്രത്തോളം ജനക്കൂട്ടമായിരുന്നു തങ്ങളുടെ പ്രിയതാരത്തെ അവസാനമായി ഒരുനോക്ക് കാണാനായി എത്തിയത്.
ഭര്‍ത്താവ് ബോണി കപൂറും ബോണിയുടെ ആദ്യഭാര്യയിലുള്ള മകന്‍ അര്‍ജുന്‍ കപൂറും വാഹനത്തിലുണ്ടായിരുന്നു. കടത്തിവിടാന്‍ നടന്‍കൂടിയായ അര്‍ജുന്‍ കപൂര്‍ കൈകൂപ്പി യാചിച്ചപ്പോഴാണു വാഹനം മുന്നോട്ടെടുക്കാനായത്. അവിടെനിന്ന് പാര്‍ലെയിലെ ശ്മശാനത്തിലേക്കുള്ള ഏഴു കിലോമീറ്റര്‍ ദൂരം കടല്‍പോലെ ജനമിരമ്ബി.മൃതദേഹം വഹിച്ചുള്ള വാഹനം ആള്‍ക്കൂട്ടത്തില്‍ വെള്ളമേഘത്തോണിപോലെ തോന്നിച്ചു. ശ്രീദേവിയുടെ ഭര്‍തൃസഹോദരന്മരായ അനില്‍ കപൂര്‍, സഞ്ജയ് കപൂര്‍, അനന്തരവന്‍ ഹര്‍ഷവര്‍ധന്‍ കപൂര്‍, സോനം കപൂര്‍, റിയ കപൂര്‍ തുടങ്ങിയ താരങ്ങള്‍ മൃതദേഹം പൊതുദര്‍ശനത്തിനു വച്ച ഹാളിലുണ്ടായിരുന്നു.

രാവിലെ 10-നാണ് പൊതുദര്‍ശനം ആരംഭിച്ചതെങ്കിലും പുലര്‍ച്ചെ മുതല്‍ ആയിരക്കണക്കിനു പേര്‍ പ്രിയതാരത്തെ അവസാനമായി ഒരുനോക്കു കാണാന്‍ കാത്തുനിന്നു. ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ നൂറുകണക്കിനു പോലീസുകാരെ നിയോഗിച്ചിരുന്നു. കരണ്‍ ജോഹര്‍, മനീഷ് മല്‍ഹോത്ര, റാണി മുഖര്‍ജി, രേഖ തുടങ്ങിയ ബോളിവുഡ് താരങ്ങള്‍ വിലാപയാത്രയില്‍ അകമ്ബടിയായി.

also read:സ്ത്രീകൾ മുഖം ഷേവ്‌ ചെയ്‌താൽ പ്രയോജനങ്ങൾ അനവധി

shortlink

Related Articles

Post Your Comments

Related Articles


Back to top button