Latest NewsIndiaNews

ഫേസ്ബുക്ക് ലൈവില്‍ യുവാവിന്റെ ആത്മഹത്യാ ശ്രമം : വില്ലനായത് ഈ രണ്ട് കാരണങ്ങള്‍

ന്യൂഡല്‍ഹി: യുവാവ് ഫേസ്ബുക്കില്‍ ലൈവില്‍ ജീവനൊടുക്കാന്‍ ശ്രമിച്ചു. എന്നാല്‍ ലൈവ് ദൃശ്യങ്ങള്‍ കണ്ട സുഹൃത്ത് ഉടന്‍ യുവാവിന്റെ സഹോദരനെ വിവരം അറിയിച്ചതിനാല്‍ ആത്മഹത്യ ശ്രമം തടഞ്ഞു. ഡല്‍ഹിയിലെ ആശ്രം സ്വദേശിയായ 26 വയസുകാരനാണ് ജീവനൊടുക്കാന്‍ ശ്രമിച്ചത്. മാതാപിതാക്കളോടും സുഹൃത്തുകളോടും ജീവനൊടുക്കാനുള്ള തീരുമാനത്തില്‍ ക്ഷമ ചോദിക്കുന്നതായി കുറിപ്പ് എഴുതിവച്ച ശേഷമായിരുന്നു നീക്കം.

തിങ്കളാഴ്ച പുലര്‍ച്ചെ 1.30നാണ് യുവാവ് ഫേസ്ബുക്ക് ലൈവില്‍ എത്തിയത്. എന്നാല്‍ ആ സമയം ലൈവിന് കാഴ്ച്ചക്കാരായി ഒരാള്‍ പോലും ഉണ്ടായിരുന്നില്ല. ലൈവിലൂടെ തന്റെ പ്രശ്‌നങ്ങള്‍ വിവരിച്ച യുവാവ് മികച്ച അവസരങ്ങള്‍ ലഭിക്കാതിലുള്ള നിരാശയും പങ്കുവച്ചു. ഇതിനുശേഷം സീലിംഗ് ഫാനില്‍ കയര്‍ കുരുക്കി ജീവനൊടുക്കാന്‍ ഒരുങ്ങുന്നതിനിടെ നൈറ്റ് ഷിഫ്റ്റിന് ശേഷം മടങ്ങുകയായിരുന്ന സുഹൃത്ത് റീന വീഡിയോ കാണുകയും ഉടനെ ഇക്കാര്യം സഹോദരനെ വിളിച്ചു പറയുകയുമായിരുന്നു.

ഒടുവില്‍ അയല്‍ക്കാരന്റെ സഹായത്തോടെ വാതില്‍ തകര്‍ത്ത് അകത്തുകയറിയ സഹോദരന്‍ യുവാവിനെ രക്ഷിക്കുകയായിരുന്നു.ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവാവ് അപകടനില തരണം ചെയ്തു. അമിത ജോലി ഭാരവും മികച്ച അവസരങ്ങള്‍ ലഭിക്കാത്തതും യുവാവിനെ നിരാശയിലാക്കിയിരുന്നതായി പോലീസ് പറഞ്ഞു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button