Latest NewsKeralaNews

യൂത്ത് ലീഗ് പ്രവർത്തകന്റെ കൊലപാതകം : വെളിപ്പെടുത്തലുമായി സഫീറിന്റെ അച്ഛന്‍

മണ്ണാർക്കാട്: യൂത്ത് ലീഗ് പ്രവർത്തകൻ സഫീറിന്റെ മരണം രാഷ്ട്രീയവത്കരിക്കുന്നതിനെതിരെ അച്ഛൻ സിറാജുദ്ദീൻ രംഗത്ത്. സഫീറിന്റ രാഷ്ട്രീയ കൊലപാതകമല്ലെന്ന് സിറാജുദ്ദീൻ .

മുമ്പ് മുസ്ളിം ലീഗ് പ്രവർത്തകരായിരുന്ന പ്രതികൾ പിന്നീട് സി.പി.എമ്മിലും സി.പി.ഐയിലുമായി ചേരുകയായിരുന്നെന്നും മുസ്ലിംലീഗ് നഗരസഭ കൗൺസിലർ കൂടിയായ സിറാജുദ്ദീൻ പറഞ്ഞു. സഫീറും കേസിലെ പ്രതികളും തമ്മിൽ നേരത്തെ വഴക്കുകൾ ഉണ്ടായിട്ടുണ്ട്.

അന്ന് പള്ളിക്കമ്മിറ്റി ഇടപെട്ട് പ്രശ്നങ്ങൾ പരിഹരിക്കുകയായിരുന്നു. മുൻവൈരാഗ്യം മാത്രമാണ് കൊലപാതകത്തിന് കാരണമെന്നും സിറാജുദ്ദീൻ പറഞ്ഞു. കൊലപാതകത്തിന് പിന്നിൽ വ്യക്തിവൈരാഗ്യമാണെന്ന് പൊലീസും നേരത്തെ പറഞ്ഞിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് പേരെ പൊലീസ് കസ്‌റ്റഡിയിൽ എടുത്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button