ന്യൂഡല്‍ഹി: തനിക്കെതിരെ അശ്ലീല പരാമര്‍ശം നടത്തിയ യുവാവിനെ യുവതി പിടികൂടി കൈകാര്യം ചെയ്തു. സംഭവം നടന്നത് പശ്ചിമ ഡല്‍ഹിയിലെ കാേള്‍ ബാഗിലുള്ള ഗാഫര്‍ മാര്‍ക്കറ്റിലാണ്. നാലഞ്ചു പേര് വരുന്ന യുവാക്കളുടെ സംഘം യുവതിയെ പിന്തുടര്ന്ന് ‘കമന്റടിച്ചത്’ ഇക്കഴിഞ്ഞ 25ന് സുഹൃത്തിനൊപ്പം നടന്നുപോകുന്നതിനിടെയാണ്.
യുവതി ഭയന്നു ഓടാനോ മറ്റാരോടും പരാതിപ്പെടാനോ തയ്യാറായില്ല. പകരം സംഘത്തിലൊരാളുടെ കോളറിന് പിടിച്ച് മുഖത്ത് അടിക്കുകയുംപിന്നെ അവനെ വലിച്ചിഴച്ച് പോലീസ് സ്റ്റേഷനില്‍ എത്തിക്കുകയുമാണ് ചെയ്തത്. യുവാക്കള്‍ അപമാനിക്കാന്‍ തുടങ്ങിയതോടെ അവരെ ഒഴിവാക്കാനായി അവളും സുഹൃത്തും ഒരു സൈക്കിള്‍ റിക്ഷായില്‍ കയറി യാത്ര തുടരാന്‍ ശ്രമിച്ചു. എന്നാല്‍ യുവാക്കള്‍ സൈക്കിള്‍ റിക്ഷയേയും പിന്തുടര്ന്ന് അവളെ കമന്റടിച്ചു. ഇതോടെ രോഷാകുലയായ യുവതി റിക്ഷയില്‍ നിന്നിറങ്ങി സംഘത്തിലൊരാളെ പിടിച്ച് അടിക്കുകയായയിരുന്നു. ഇതോടെ ആളുകള്‍ കൂടി. ഈ സമയം അവനെ വലിച്ചിഴച്ച് അവള് സമീപത്തുള്ള പോലീസ് സ്റ്റേഷനില്‍ എത്തിച്ചു. പരാതിയും നല്കി.
Post Your Comments