Latest NewsIndiaNews

പുതിയ കാമുകനൊപ്പം ജീവിക്കാന്‍ മുൻകാമുകനെ കൊന്നു: യുവതി അറസ്റ്റില്‍

 

ചണ്ഡീഗഡ്: പുതിയ കാമുകനൊപ്പം ജീവിക്കാൻ മുൻകാമുകനെ കൊലപ്പെടുത്തിയ കേസിൽ യുവതി അറസ്റ്റിൽ. ചണ്ഡീഗഡ് സ്വദേശിയായ റോസിയെയാണ് പോലീസ് അറസ്റ്റ് ചെയ്‌തത്‌. ഇവർ വിവാഹിതയാണ്, റോസിയും രണ്ട് മക്കളും ആദ്യ കാമുകനായ ധരംപാലിനൊപ്പമായിരുന്നു ജീവിച്ചിരുന്നത്. ഇതിനിടയിലായിരുന്നു റോസി സാഹിബ് മാസിയയെന്ന ആളുമായി ബന്ധം സ്ഥാപിച്ചത്.

ഇരുവരും തമ്മിൽ കൂടുതൽ അടുത്തതോടെ ആദ്യ കാമുകൻ എല്ലാത്തിനും തടസമായി. അതോടെ റോസിയും സാഹിബ് മാസിയും ചേർന്ന് ധരംപാലിനെ കൊലപ്പെടുത്തുകയായിരുന്നു. പദ്ധതി പ്രകാരം രാത്രിയില്‍ ഭക്ഷണത്തില്‍ വിഷം കലര്‍ത്തി നല്‍കി. തുടര്‍ന്ന് ധരംപാലിന് ശാരീരിക അസ്വാസ്ഥ്യതകള്‍ അനുഭവപ്പെടാന്‍ തുടങ്ങി ഇതിനിടയില്‍ ധരംപാലിന് അസുഖമാണെന്ന കാര്യം അയാളുടെ പിതാവിനെയും റോസി അറിയിച്ചു. പിതാവെത്തി ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

എന്നാല്‍ സംഭവത്തിലെ അസ്വഭാവികത മൂലം പിതാവ് പൊലീസില്‍ പരാതി പെട്ടതോടെയാണ് കുറ്റകൃത്യങ്ങളുടെ ചുരുളഴിഞ്ഞത്. അമൃത് സര്‍ സ്വദേശിയായ റോസിയുടെ ആദ്യഭര്‍ത്താവ് രജീന്ദര്‍പാലാണ്. ഇയാളെ ഉപേക്ഷിച്ചാണ് റോസി ധരംപാലിനൊപ്പം ജീവിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു. കേസില്‍ കൂടുതല്‍ അന്വേഷണം നടന്നു വരുന്നതായും അവര്‍ വ്യക്തമാക്കി.

also read:ആഹാരത്തിൽ അൽപം വെള്ളക്കടല ചേർത്താൽ ആരോഗ്യപ്രദമോ ?

shortlink

Related Articles

Post Your Comments

Related Articles


Back to top button