മുംബൈ: സിറിയന്‍ പ്രതിസന്ധി തുറന്നുകാട്ടിയ ഇഷ ഗുപ്തയുടെ ട്വീറ്റിന് ട്രോള്‍ പൊങ്കാല. കഴിഞ്ഞദിവസമാണ്
സിറിയയിലെ യുദ്ധപ്രതിസന്ധിയും ദുരിതവും തുറന്നുകാട്ടി ഇഷ ട്വിറ്റ് ചെയ്തത്. പോസ്റ്റിനു പിന്നാലെ ട്രോളുകള്‍ പലതരത്തില്‍ വന്നിരുന്നു. ‘എല്ലാ രാജ്യത്തിന്റേയും ഭരണകൂടത്തിന്‍േയും കാര്യങ്ങളെക്കുറിച്ച് എനിക്ക് അറിയേണ്ടതില്ല. പക്ഷേ മനുഷത്വം മരിക്കുന്നു. കുട്ടികള്‍ മരിക്കുന്നു’ സിറിയയിലെ രക്തചൊരിച്ചിലിനെ എടുത്ത്കാട്ടി പ്രതീകാത്മകമായി രക്തത്തില്‍ മുങ്ങിനില്‍ക്കുന്ന പെണ്‍കുട്ടിയുടെ ചിത്രവും ഇഷ തന്റെ ട്വിറ്റില്‍ കുറിച്ചിരുന്നു.
Also Read : 2017ല്‍ ഏറ്റവും കൂടുതല്‍ തിരയുന്ന സെലിബ്രേറ്റി സണ്ണി ലിയോണ്‍; പട്ടികയില്‍ മറ്റ് താരങ്ങളുടെ സ്ഥാനം ഇങ്ങനെ
എന്നാല്‍ ഇതിനു പിന്നലെ പരിഹാസ വര്‍ഷവുമായി ട്രോളുകള്‍ എത്തുകയായിരുന്നു. ‘നിങ്ങള്‍ക്ക് കഴിയുമെങ്കില്‍ സിറിയയില്‍ പോകുക, അവിടുത്തെ കുട്ടികളെ സഹായിക്കുക, അല്ലാതെ എ.സി റൂമിലിരുന്ന് വാചകമടിക്കുന്നതല്ല. നിങ്ങളുടെ സ്ഥാനത്ത് ഞാനാരുന്നെങ്കില്‍ അവിടെയത്തി ഇത്തരത്തില്‍ പ്രവര്‍ത്തിച്ചേനെ’… ഇങ്ങനെയൊക്കെയാണ് ആരാധകര്‍ ട്വീറ്റിന് നല്‍കുന്ന മറുപടി.
I don’t care which country or religion or government I have, humanity is dying. The children are dying and it needs to stop,now #SyriaIsBleeding pic.twitter.com/8EVPXgcScT
— Esha Gupta (@eshagupta2811) February 25, 2018
Post Your Comments