KeralaLatest NewsNews

ഉത്സവത്തിനിടയില്‍ ഭാര്യ മറ്റൊരു യുവാവിനോട് സംസാരിച്ച്‌ നിന്നത് ഇഷ്ടപ്പെട്ടില്ല; പിന്നീട് സംഭവിച്ചത്

ശാസ്താംകോട്ട: ഭാര്യ കാമുകന്റെ കുത്തേറ്റ് യുവാവ് മരിച്ചു. കുന്നത്തൂര്‍ എഴാംമൈല്‍ പെരുവിഞ്ച ശിവഗിരി കോളനിയില്‍ മഹാദേവ ഭവനത്തില്‍ മഹേഷ് (39) ആണ് ഭാര്യയുടെ കാമുകന്റെ കൈ കൊണ്ട് കൊല ചെയ്യപ്പെട്ടത്. രണ്ട് മക്കളുടെ മാതാവായ രജനിയും ഭര്‍ത്താവ് മഹേഷും രാത്രി ഉടയാന്‍കാവ് ക്ഷേത്രത്തില്‍ ഉത്സവത്തിന് പോയതായിരുന്നു. ഉത്സവത്തിനിടയില്‍ രജനി കാമുകനായ പോരുവഴി അമ്പലത്തുംഭാഗം കോട്ടവിള വീട്ടില്‍ സുനിലുമായി സംസാരിച്ച്‌ നില്‍ക്കുന്നത് കാണുകയായിരുന്നു.

തുടര്‍ന്ന് വീട്ടില്‍ എത്തുകയും ഇതിനെച്ചൊല്ലി തര്‍ക്കവും ഉണ്ടായി. തുടര്‍ന്ന് രജനി കാമുകനായ സുനിലിനെ വിളിച്ച്‌ വരുത്തുകയായിരുന്നു. തുടര്‍ന്ന് വീട്ടിലെത്തിയ സുനില്‍ രജനിയുടെ ഭര്‍ത്താവായ മഹേഷുമായി വാക്കേറ്റം ഉണ്ടാവുകയും തുടര്‍ന്ന് കയ്യിലുണ്ടായിരുന്ന കത്തികൊണ്ട് കുത്തുകയുമായിരുന്നു. പിന്നീട് കുത്തേറ്റ് വീണ മഹേഷിനെ ആദ്യം ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിലെത്തിക്കുകയായിരുന്നു. തുടര്‍ന്ന് പാഥമികചികിത്സ നല്‍കിയതിന് ശേഷം ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ നിര്‍ദേശിക്കുയായിരുന്നു.

നാട്ടുകാരാണ് മഹേഷിന്റെ കരച്ചില്‍ കേട്ട് പ്രതിയായ സുനിലിനെ പിടിച്ച്‌ പൊലീസില്‍ ഏല്‍പിച്ചത്. മഹാദേവന്‍, മഹേന്ദ്രദേവന്‍ എന്നീ രണ്ട് മക്കളാണ് മഹേഷിനും രജനിക്കും ഉള്ളത്. ആശുപത്രിയില്‍ പോകാതെ വീണ്ടും തിരിച്ച്‌ വീട്ടിലേക്കാണ് കൊണ്ട് പോയത്. തുടര്‍ന്ന് രാത്രി ഒരു മണിയോടെ വീണ്ടും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ ചൊവ്വാഴ്ച രാവിലെ എട്ട് മണിയോടെ മഹേഷ് മരണത്തിന് കീഴടങ്ങുകയായുരുന്നു. കുന്നത്തൂര്‍ ഏഴാംമൈലിലാണ് നാടിനെ നടുക്കിയ കൊലപാതകം അരങ്ങേറിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button