KeralaLatest NewsNews

കമിതാക്കളെ കനാലില്‍ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

മറയൂര്‍: കാണാതായ കമിതാക്കളെ കനാലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കാറിനുള്ളിലാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. ബിസിനസുകാരനായ അരുണ്‍ ശങ്കറും സ്വകാര്യ സ്കൂളിലെ അധ്യാപികയായ മഞ്ജുളയും വര്‍ഷങ്ങളായി പ്രണയത്തിലായിരുന്നു. വിവാഹം വീട്ടുകാര്‍ എതിര്‍ത്തതിനാല്‍ ഇരുവരും ഒരുമിച്ചു ജീവനൊടുക്കുകയായിരുന്നുവെന്നാണു പോലിസിന്റെ പ്രാഥമിക നിഗമനം. ഒരുമാസം മുമ്പ് കാണാതായ ഉദുമല്‍പേട്ട സ്റ്റേറ്റ് ബാങ്ക് കോളനി നിവാസി അരുണ്‍ശങ്കര്‍(35), ഉദുമല്‍പേട്ട ബോഡിപ്പെട്ടി സ്വദേശിനി മഞ്ജുള(30) എന്നിവരുടെ മൃതദേഹങ്ങളാണ് ബി.എ.പി കനാലില്‍ നിന്നു കണ്ടെടുത്തത്.

ജനുവരി 20 മുതലാണ് ഇരുവരെയും കാണാതായത്. ഇന്നലെ രാവിലെ തിരുമൂര്‍ത്തിമല ഡാമില്‍നിന്നു കൃഷിയിടങ്ങളിലേക്ക് വെള്ളം കൊണ്ടു പോകുന്ന ബി.എ.പി കനാലില്‍ കാര്‍ വെള്ളത്തില്‍ മുങ്ങി കിടക്കുന്നതു കണ്ട നാട്ടുകാര്‍ ദളി പോലീസ് സ്റ്റേഷനില്‍ വിവരമറിയിക്കുകയായിരുന്നു. ഡിവൈ.എസ്.പി ജയചന്ദ്രന്റെ നേതൃത്വത്തില്‍ പോലീസും അഗ്നിശമന സേനാംഗങ്ങള്‍ സ്ഥലത്തെത്തി ക്രെയിന്‍ ഉപയോഗിച്ചാണ് കാര്‍ കരയ്ക്കെത്തിച്ചത്. മഞ്ജുളയുടെ അച്ഛന്‍ ഗുരുരാജ് നല്‍കിയ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button