തിരുവനന്തപുരം: മെഡിക്കൽ കോഴ കേസിൽ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശിനെതിരായ കേസ് ലോകയുക്ത അവസാനിപ്പിച്ചു. രമേശിനെതിരെ തെളിവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ലോകായുക്ത കേസ് അവസാനിപ്പിച്ചത്. മെഡിക്കൽ കോളെജിനു അനുമതി നൽകാമെന്നു വാഗ്ദാനം ചെയ്തു എസ്.ആര്. കോളജ് ഉടമ ആര്. ഷാജിയില്നിന്നു 5.60 കോടി രൂപ ആര്.എസ്. വിനോദ് വാങ്ങിയെന്നു ബിജെപി നിയോഗിച്ച സമിതി കണ്ടെത്തിയിരുന്നു.
എന്നാൽ തനിക്കെതിരെ ചിലർ വ്യാജരേഖ ചമച്ചുവെന്നും സംഭവത്തിൽ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും രമേശ് നേരത്തെ പറഞ്ഞിരുന്നു. മെഡിക്കൽ കോളെജിന് അനുമതി ലഭിക്കാൻ കോഴ വാങ്ങിയെന്ന ബിജെപിയുടെ അന്വേഷണ കമ്മീഷൻ റിപ്പോർട്ടിലാണ് എം.ടി രമേശിനെതിരെ പരാമർശമുണ്ടായിരുന്നത്. കെ.പി. ശ്രീശൻ, എ.കെ. നസീൻ എന്നി രണ്ടംഗ സമിതിയായിരുന്നു മെഡിക്കൽ കോഴ അന്വേഷിച്ചത്.
Post Your Comments