Latest NewsIndiaNews

ശ്രീദേവിയുടെ മൃതദേഹം മുംബൈയില്‍ എത്തിച്ചു, ഇന്ന് യാത്രാ മൊഴി

മുംബൈ: ദുബൈയില്‍ വെച്ച് അന്തരിച്ച ബോളിവുഡ് താരസുന്ദരി ശ്രീദേവിയുടെ മൃതദേഹം ചൊവ്വാഴ്ച രാത്രി ഒമ്പതരയോടെ മുംബൈയില്‍ എത്തിച്ചു. ഇന്ന് രാവിലെ 9.30 മുതല്‍ 12.30 വരെ സെലിബ്രേഷന്‍സ് സ്‌പോര്‍ട്‌സ് ക്ലബ്ബില്‍ മൃതദേഹം പൊതുദര്‍ശനത്തിനുവെക്കും. അനുശോചനയോഗവും ഇവിടെ നടക്കും. ഉച്ചയ്ക്ക് രണ്ടിന് വെളുത്ത പൂക്കള്‍കൊണ്ട് അലങ്കരിച്ച വാഹനത്തില്‍ വിലെപാര്‍ലെ സേവ സമാജ് ശ്മശാനത്തിലേക്ക് വിലാപയാത്ര പുറപ്പെടും. പവന്‍ഹാന്‍സിന് സമീപമുള്ള ഹിന്ദുശ്മശാനത്തില്‍ വൈകുന്നേരം 3.30-ന് ശവസംസ്‌കാരച്ചടങ്ങുകള്‍ നടക്കും.

മൃതദേഹം പൊതുദര്‍ശത്തിന് വയ്ക്കുന്നിടത്ത് മാധ്യമങ്ങള്‍ക്ക് നിയന്ത്രണമുണ്ട്. മൃതദേഹത്തിന്റെ ചിത്രങ്ങള്‍ ക്യാമറയില്‍ പകര്‍ത്താന്‍ അനുവദിക്കില്ലെന്ന് കപൂര്‍ കുടുംബം പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു.

read more: ശ്രീദേവിയുടെ മരണം; ദുബൈ പോലീസ് അന്വേഷണം അവസാനിപ്പിച്ചു

ചൊവ്വാഴ്ച രാത്രി അനില്‍ അംബാനിയുടെ പ്രത്യേക വിമാനത്തിലാണ് മൃതദേഹം ദുബൈയില്‍ നിന്നും ഇന്ത്യയിലെത്തിച്ചത്. ഭര്‍ത്താവ് ബോണി കപൂര്‍, അനുജന്‍ സഞ്ജയ് കപൂര്‍, ബോണി കപൂറിന്റെ ആദ്യവിവാഹത്തിലെ മകന്‍ അര്‍ജുന്‍ കപൂര്‍ എന്നിവര്‍ മൃതദേഹത്തെ അനുഗമിച്ചു. ശ്രീദേവിയുടെ കുടുംബാംഗങ്ങള്‍, അനില്‍ അംബാനി, നടന്‍ അനില്‍ കപൂര്‍ തുടങ്ങിയവര്‍ മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തി. ഇവിടെനിന്ന് ആംബുലന്‍സിലാണ് മൃതദേഹം ബോണി കപൂറും ശ്രീദേവിയും താമസിക്കുന്ന ലോഖണ്ഡാവലയിലെ ഗ്രീന്‍ ഏക്കേഴ്‌സിലേക്ക് കൊണ്ടുപോയത്.

ശനിയാഴ്ച രാത്രി 111.30 ഓടെയാണ് ശ്രീദേവിയെ ദുബൈയിലെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണത്തില്‍ അവ്യക്തത ഉണ്ടായിരുന്നതിനാല്‍ വിശദമായ ഫോറന്‍സിക് പരിശോധനകള്‍ക്കുശേഷമാണ് ദുബൈ മൃതദേഹം വിട്ടുകൊടുത്തത്. ശ്രീദേവിയുടേത് മുങ്ങിമരണമാണെന്നാണ് ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button