ഭോപ്പാൽ: മധ്യപ്രദേശ് മുംഗാവലി, കോലാറസ് നിയമസഭാ മണ്ഡലങ്ങളിൽ നടന്ന ഉപതെരഞ്ഞെടുപ്പിന്റെ വേട്ടെണ്ണലിൽ കോൺഗ്രസിനു മുന്നേറ്റം. രാവിലെ എട്ടിന് ആരംഭിച്ച വോട്ടെണ്ണൽ പുരോഗമിക്കുമ്പോള്‍ മുംഗാവലിയിൽ 3,834 വോട്ടുകൾക്കും കോലാറസിൽ 2,474 വോട്ടുകൾക്കും കോൺഗ്രസ് സ്ഥാനാർഥികളാണ് മുന്നിട്ട് നിൽക്കുന്നത്.
കോണ്‍ഗ്രസ് എംഎല്‍എമാരായ മഹേന്ദ്ര സിംഗ് കലുകേദ, റാം സിംഗ് യാദവ് എന്നിവരുടെ മരണത്തെ തുടര്‍ന്നാണ് മണ്ഡലങ്ങളില്‍ ഉപതെരഞ്ഞെടുപ്പ് നടത്തിയത്. ജ്യോതിരാദിത്യ സിന്ധ്യയുടെ ലോക്സഭാ മണ്ഡലമായ ഗുണയിലാണ് ഈ രണ്ടു നിയമസഭാ മണ്ഡലങ്ങളുമുള്ളത്.
ഫെബ്രുവരി 24നു നടന്ന തിരഞ്ഞെടുപ്പിൽ മംഗാവലി നിയമസഭാ മണ്ഡലത്തില്‍ 77 ശതമാനവും കോലാറസില്‍ 70 ശതമാനവുമാണ് പോളിംഗ് രേഖപ്പെടുത്തിയത്. 13 സ്ഥാനാർഥികൾ മംഗാവലിയിലും 22 സ്ഥാനാർഥികൾ കോലാറസിലും മത്സരിച്ചു.
ALSO READ ; ത്രിപുരയിലെ അഭിപ്രായ സര്‍വേകളെ നിരാകരിച്ച് പുതിയ സര്‍വേ ഫലം
Post Your Comments