NewsIndia

മധ്യപ്രദേശ് ഉപതെരഞ്ഞെടുപ്പ് ; വൻ മുന്നേറ്റം നടത്തി കോൺഗ്രസ്

ഭോ​പ്പാ​ൽ: മധ്യപ്രദേശ് മും​ഗാ​വ​ലി, കോ​ലാ​റ​സ് നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ൽ ന​ട​ന്ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ വേ​ട്ടെ​ണ്ണ​ലിൽ കോൺഗ്രസിനു മുന്നേറ്റം. രാ​വി​ലെ എ​ട്ടിന് ആരംഭിച്ച വോട്ടെണ്ണൽ പുരോഗമിക്കുമ്പോള്‍ മും​ഗാ​വ​ലി​യി​ൽ 3,834 വോ​ട്ടു​ക​ൾ​ക്കും കോ​ലാ​റ​സി​ൽ 2,474 വോ​ട്ടു​ക​ൾ​ക്കും കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി​ക​ളാണ് മുന്നിട്ട് നിൽക്കുന്നത്.

കോ​ണ്‍​ഗ്ര​സ് എം​എ​ല്‍​എ​മാ​രാ​യ മ​ഹേ​ന്ദ്ര സിം​ഗ് ക​ലു​കേ​ദ, റാം ​സിം​ഗ് യാ​ദ​വ് എ​ന്നി​വ​രു​ടെ മ​ര​ണ​ത്തെ തു​ട​ര്‍​ന്നാ​ണ് മ​ണ്ഡ​ല​ങ്ങ​ളി​ല്‍ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് നടത്തിയത്. ജ്യോ​തി​രാ​ദി​ത്യ സി​ന്ധ്യ​യു​ടെ ലോ​ക്‌​സ​ഭാ മ​ണ്ഡ​ല​മാ​യ ഗു​ണ​യി​ലാ​ണ് ഈ രണ്ടു നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളുമുള്ളത്.

ഫെ​ബ്രു​വ​രി 24നു നടന്ന തിരഞ്ഞെടുപ്പിൽ മം​ഗാ​വ​ലി നി​യ​മ​സ​ഭാ മ​ണ്ഡ​ല​ത്തി​ല്‍ 77 ശ​ത​മാ​ന​വും കോ​ലാ​റ​സി​ല്‍ 70 ശ​ത​മാ​ന​വു​മാ​ണ് പോ​ളിം​ഗ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. 13 സ്ഥാ​നാ​ർ​ഥി​കൾ മം​ഗാ​വ​ലി​യിലും 22 സ്ഥാ​നാ​ർ​ഥി​കൾ കോ​ലാ​റ​സി​ലും മ​ത്സ​രി​ച്ചു.

ALSO READ ത്രിപുരയിലെ അഭിപ്രായ സര്‍വേകളെ നിരാകരിച്ച്‌ പുതിയ സര്‍വേ ഫലം

shortlink

Related Articles

Post Your Comments

Related Articles


Back to top button