തിരുവനന്തപുരം: കൂടുതല്‍ കേരള- തമിഴ്നാട് അന്തര്‍ സംസ്ഥാന ബസ് സര്‍വീസ് നടത്തും. നിലവില്‍ 33016.4 കിലോമീറ്ററാണ് തമിഴ്നാട്ടില്‍ കെ.എസ്.ആര്.ടി.സി സര്‍വീസ് നടത്തുന്നത്. പുതിയ കരാറനുസരിച്ച് 8865 കിലോമീറ്റര്‍ കൂടുതലായി ഓടാന്‍ ധാരണയായിട്ടുണ്ട്. തമിഴ്നാട് ബസുകള്‍ക്ക് 8801 കിലോമീറ്ററും കേരളത്തില്‍ സര്‍വീസ് നടത്താം. തമിഴ്നാട് ബസുകള്‍ക്ക് 30 റൂട്ടുകളിലായി 54 സര്‍വീസുകളാണ് പുതുതായി ധാരണയായത്.
ഇത് സംബന്ധിച്ച കരാര്‍ രണ്ട് സംസ്ഥാനങ്ങളുടേയും ഗതാഗത മന്ത്രിമാരായ എ.കെ. ശശീന്ദ്രന്റെയും എം.ആര്. വിജയഭാസ്കറിന്റെയും സാന്നിദ്ധ്യത്തില്‍ ഒപ്പുവെച്ചു. കരാറനുസരിച്ച് 49 റൂട്ടുകളിലായി 89 പുതിയ സര്‍വീസുകള്‍ ആരംഭിക്കാന്‍ കഴിയുമെന്ന് മന്ത്രി എ.കെ. ശശീന്ദ്രന് അറിയിച്ചു. റണാകുളം-ചെന്നൈ, എറണാകുളം- പുതുച്ചേരി, ആര്‍ത്തുങ്കല്‍-വേളാങ്കണ്ണി, പാലക്കാട്കോയമ്പത്തൂര്‍, ഇടുക്കി -കമ്പമേട്, കോട്ടയം-മധുര, തിരുവനന്തപുരം- ഊട്ടി, തിരുവനന്തപുരം -പേച്ചിപ്പാറ, തിരുവനന്തപുരം -കുളച്ചല്‍, തിരുവനന്തപുരം-തേങ്ങാപ്പട്ടണം, തിരുവനന്തപുരം-ആറ്റിന്‍കര തുടങ്ങി നിരവധി റൂട്ടുകളില്‍ പുതിയ സര്‍വീസുകളുണ്ടാകും.
1976ലാണ് ആദ്യമായി തമിഴ്നാടുമായി അന്തര്‍ സംസ്ഥാന കരാറില്‍ ഏര്‍പ്പെട്ടത്. പിന്നീട് 1979, 1984, 1995, 1998, 2008 വര്‍ഷങ്ങളില്‍ സപ്ലിമെന്ററി കരാറുകളുമുണ്ടായിരുന്നു. എഅതിര്ത്തി ജില്ലകളിലെ യാത്രക്കാര്‍ക്ക് കൂടുതല്‍ ഉപയോഗപ്രദമായ സര്‍വീസുകളാകും ഇതെന്ന് ഇരുസംസ്ഥാനങ്ങളിലെയും മന്ത്രിമാര്‍ പറഞ്ഞു. വാരാന്ത്യ, ഉത്സവകാല, അവധിക്കാല സര്‍വീസുകള്‍ പുതുതായി ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.
Post Your Comments