KeralaLatest NewsNews

സഭയിലെ കൈയ്യാങ്കളി കേസ് പിന്‍വലിച്ചിട്ടില്ല, കോടതിയില്‍ മലക്കംമറിഞ്ഞ് സര്‍ക്കാര്‍

തിരുവനന്തപുരം: നിയമസഭയിലെ കൈയ്യാങ്കളി കേസ് പിന്‍വലിക്കുന്നു എന്ന നിലപാടില്‍ നിന്നും മലക്കം മറിഞ്ഞ് സര്‍ക്കാര്‍. കേസ് പിന്‍വലിക്കുന്നില്ലെന്ന് സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി. കേസ് പിന്‍വലിച്ചിട്ടില്ലെന്ന് സര്‍ക്കാര്‍ അഭിഭാഷകരന്‍ കോടതിയെ അറിയിച്ചു. തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിലാണ് ഇക്കാര്യം അറിയിച്ചത്.

ഏപ്രില്‍ 21ന് കോടതിയില്‍ നേരിട്ട് ഹാജരാകാനും കോടതി നിര്‍ദ്ദേശിച്ചു. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് കെഎം മാണി ബജറ്റ് അവതരിപ്പിക്കുന്നതിനിടെയായിരുന്നു സംഭവം. ബാര്‍കോഴ വിഷയവുമായി ബന്ധപ്പെട്ടായിരുന്നു എല്‍ഡിഎഫ് എംഎല്‍എമാരുടെ നേതൃത്വത്തില്‍ അക്രമസംഭവങ്ങള്‍ നടത്തിയത്.

പൊതുമുതല്‍ നശിപ്പിച്ചതുള്‍പ്പെടെയുള്ളകുറ്റങ്ങള്‍ ചാര്‍ത്തിയായിരുന്നു എംഎല്‍എമാരായിരുന്ന ഇ പി ജയരാജന്‍, വി ശിവന്‍കുട്ടി, കെ അജിത്, കെ.ടി.ജലീല്‍, കുഞ്ഞഹമ്മദ് മാസ്റ്റര്‍, സി.കെ.സദാശിവന്‍ എന്നിവര്‍ക്കെതിരെ കന്റോണ്‍മെന്റ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. രണ്ടുലക്ഷം രൂപയുടെ പൊതുമുതല്‍ നശിപ്പിച്ചെന്ന് ആരോപിച്ചാണ് ആറ് ഇടത് എംഎല്‍എമാരെ പ്രതിയാക്കി തിരുവനന്തപുരം ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ കുറ്റപത്രം നല്‍കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button