തിരുവനന്തപുരം: ജിഎസ്ടി നിയമ നിർമാണത്തിനു മാത്രമായി ഓഗസ്റ്റിൽ നിയമസഭാ സമ്മേളനം വിളിച്ചു ചേർക്കും. നിയമസഭ ചേരാത്ത സാഹചര്യത്തിൽ ഓർഡിനൻസായാണു കേരളം ജിഎസ്ടി നടപ്പാക്കിയത്. ചരക്കു സേവന നികുതി നിയമം സംസ്ഥാന നിയമസഭ പാസാക്കേണ്ടതുണ്ട്.
നിലവിലുള്ള ഓർഡിനൻസുകൾക്കു പകരമുള്ള ബില്ലുകൾ പാസാക്കുന്നതിനും പുതിയ ബില്ലുകൾ അവതരിപ്പിക്കുന്നതിനുമായി ഓഗസറ്റ് ഏഴു മുതൽ 24 വരെ നിയമസഭാ സമ്മേളനം വിളിച്ചു ചേർക്കാനാണു സർക്കാർ ആലോചിക്കുന്നത്. മന്ത്രിസഭായോഗം ചർച്ച ചെയ്ത ശേഷമേ തീയതിയുടെ കാര്യത്തിൽ ഗവർണറോടു ശിപാർശ ചെയ്യുകയുള്ളു.
Post Your Comments