CricketLatest NewsSports

ദക്ഷിണാഫ്രിക്കന്‍ ജനതയുടെ മനം നിറച്ച് കോഹ്ലിപ്പട

സെഞ്ചൂറിയന്‍: ദക്ഷിണാഫ്രിക്കന്‍ പര്യടനം അവസാനിക്കുമ്പോള്‍ ടെസ്റ്റിലൊഴികെ മറ്റ് രണ്ട് ഫോര്‍മാറ്റുകളിലും പരമ്പര ഇന്ത്യ നേടി. ദക്ഷിണാഫ്രിക്കന്‍ ജനതയുടെ മനം കവര്‍ന്നാണ് ഇന്ത്യന്‍ ടീം മടങ്ങിയത്. കളിക്കളത്തിന് പുറത്തുള്ള ഇന്ത്യന്‍ ടീമിന്റെ പ്രകടനമാണ് ഇതിന് കാരണം.

അവസാന ട്വന്റി20 പരമ്പരയ്ക്ക് ശേഷം അതിരൂക്ഷ ജലക്ഷാമം നേരിടുന്ന ദക്ഷിണാഫ്രിക്കന്‍ സിറ്റി കേപ്ടൗണിന് ഒരു ലക്ഷം രൂപ സംഭാവന ചെയ്തിരിക്കുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം. ദക്ഷിണാഫ്രിക്കന്‍ ടീമും കേപ്പ്ടൗണ്‍ വാട്ടര്‍ ക്രൈസിസ് ഫണ്ടിലേക്ക് സംഭാവന നല്‍കി.

നേരത്തെ ടെസ്റ്റ് മത്സരത്തിന് കേപ്പ്ടൗണിലെത്തിയ ഇന്ത്യയ്ക്കും ജലമുപയോഗത്തിന് കര്‍ശന നിയന്ത്രണങ്ങള്‍ നല്‍കിയിരുന്നു. കേപ്പ്ടൗണിലെ ജലക്ഷാമത്തിന്റെ രൂക്ഷത ഇരു ടീമുകളും അനുഭവിച്ചതാണ്. വിരാട് കോഹ്ലിയുമായി ഇതുസംബന്ധിച്ച് സംസാരിക്കുകയും ഇരു ടീമുകളും സംഭാവന നല്‍കാന്‍ സന്നദ്ധരാവുകയുമായിരുന്നുവെന്ന് ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ ഡുപ്ലെസി വ്യക്തമാക്കി.

സംഭാവനയ്ക്ക് പുറമെ, ഇരു ടീമിലെയും താരങ്ങള്‍ ഒപ്പുവെച്ച ജെഴ്സികളും വാട്ടര്‍ ക്രൈസിസ് ഫണ്ടിന് നല്‍കിയിട്ടുണ്ട്. ഇത് ലേലം ചെയ്ത് കിട്ടുന്ന തുകയും ജലക്ഷാമം പരിഹരിക്കുന്നതിനായി ഉപയോഗിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button