Life StyleHome & Garden

ഭക്ഷണ മുറികൾ ഒരുക്കുമ്പോൾ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍

രു വീടിന് പ്രധാന ആകർഷങ്ങളായ അകത്തളവും അടുക്കളയും ഒക്കെ ആവശ്യമാണ് അതോടൊപ്പം ഭംഗിയുള്ള ഭക്ഷണ മുറികളും ആവശ്യമാണ്.കേവലം ഭക്ഷണം കഴിക്കുവാനുള്ള ഒരു ഇടം മാത്രമല്ല ഡൈനിങ്ങ് റൂം, വീട്ടിലുള്ള അംഗങ്ങള്‍ക്ക് ഒത്തുകൂടുവാനും സംസാരിക്കുവാനും ഉള്ള ഇടംകൂടിയാണിത്. പുതുതായി വീട് പണിയുന്നവര്‍ ഡൈനിങ്ങ് റൂമൊരുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ പലതാണ്.

ചില വീടുകള്‍ക്ക് ഡൈനിങ്ങ് ഹാളും ലിവിങ്ങും ഒറ്റ ഹാള്‍ ആയിട്ടാണ് നല്‍കാറുള്ളത്. ഇതിന്‍റെ ഇരുവശത്തുമായി മറ്റു മുറികള്‍ ക്രമീകരിക്കുന്നു. ഇത് പലപ്പോഴും വീട്ടുകാരുടെ സ്വകാര്യതയ്ക്ക് തടസ്സമാകാറുണ്ട്. 1000 ചതുരശ്രയടിയില്‍ കൂടുതല്‍ വരുന്ന വീടുകള്‍ക്ക് ലിവിങ്ങും ഡൈനിങ്ങും പ്രത്യേകം കൊടുക്കുന്നതായിരിക്കും നല്ലത്.

ഡൈനിങ്ങ് റൂമില്‍ നിന്നും മറ്റു മുറികളിലേക്കുള്ള വാതിലുകള്‍ പരമാവധി സ്ഥലം നഷ്ട്ടപ്പെടാത്ത രീതിയില്‍ കൊടുക്കുവാന്‍ ശ്രദ്ധിക്കണം. ( മൂന്നു മൂലകളിലും വാതില്‍ വന്നാല്‍ പലപ്പോഴും അത് ഡൈനിങ്ങ് റൂമിന്‍റെ സൗകര്യത്തെ കുറക്കും).

ടേബിള്‍ മധ്യഭാഗത്തിട്ടാല്‍ അതിനു ചുറ്റും നടക്കാനുള്ള സൗകര്യം ഉണ്ടായിരിക്കണം.റ്റോയ്ലറ്റിന്‍റെ വാതില്‍ വാഷ്ബേസിന്‍ എന്നിവ നേരിട്ട് ഡൈനിങ്ങ് റൂമിലേക്ക് വരത്തക്ക വിധം ആയിരിക്കരുത്. ഒരു ചെറിയ പോക്കറ്റ് കൊടുക്കുക.

സ്റ്റൈയര്‍കേസ് ഡൈനിങ്ങ് റൂമില്‍ നിന്നും കൊടുക്കുമ്പോള്‍ അത് ഒരു വിധത്തിലും ഡൈനിങ്ങ് ടേബിളിന്‍റെ സൗകര്യത്തെ ബാധിക്കാത്തരീതിയില്‍ കൊടുക്കുക.

ഭക്ഷണത്തിന്‍റെ മണം കെട്ടിനില്‍ക്കാതിരിക്കാന്‍ ഡൈനിങ്ങ് റൂമില്‍ നല്ലവണ്ണം വെന്‍റിലേഷന്‍ ഉണ്ടായിരിക്കണം. ഒരു വശത്തെങ്കിലും നേരിട്ട് പുറത്തേക്ക് തുറക്കാവുന്ന വിന്‍റോകളോ അലെങ്കില്‍ കോര്‍ട്ട് യാര്‍ഡോ നല്‍കണം. ഡബിള്‍ ഹൈറ്റും നല്‍കിയാല്‍ നന്നായിരിക്കും. മുറിയുടെ ആകൃതി വലിപ്പം എന്നിവക്ക് അനുസൃതമായ ടേബിളുകള്‍ തിരഞ്ഞെടുക്കുക. വളരെ വലിയ ടേബിളുകള്‍ ഒഴിവാക്കുക.

ചുമരുകളില്‍ മനോഹരമായ ചിത്രങ്ങള്‍ കൊടുക്കാം

അടുക്കളയ്ക്കും ഊണു മുറിയ്ക്കും ഇടയില്‍ ഒരു പാണ്ട്രി സെറ്റുചെയ്യാം. അടുക്കളചുമരില്‍ ഒരു ചെറിയ ഓപ്പണിങ്ങ് ഉണ്ടാക്കി ഒരു കിളിവാതില്‍ കൊടുത്ത് അവിടെ നിന്നും ഭക്ഷണം സെര്‍വ്വ് ചെയ്യുവാന്‍ സൗകര്യം കൊടുക്കാം. ഇന്‍റീരിയര്‍ പ്ലാന്‍റുകള്‍ വെക്കുന്നതും നന്നായിരിക്കും.

സ്ഥലപരിമിതിയുള്ളവര്‍ക്കും അണുകുടുംബങ്ങള്‍ക്കും ഓപ്പണ്‍ കിച്ചണ്‍ നല്‍കാം. അല്‍പ്പം സ്വതന്ത്ര ചിന്തയും വൃത്തിയും ഉണ്ടെങ്കില്‍ ഡൈനിങ്ങും കിച്ചണും ഒരുമിച്ചാകുന്നതില്‍ കുഴപ്പം ഒന്നും ഇല്ല.

നോണ്‍ വെജ് ഉപയോഗിക്കുന്ന വീടുകളാണെങ്കില്‍ പൂജാമുറികള്‍ ഡൈനിങ്ങിനോട് ചേര്‍ന്ന് കൊടുക്കാതിരിക്കുന്നത് നല്ലതാണ്.ഡൈനിങ്ങിനോട് ചേര്‍ന്ന് വെന്‍റിലേഷനു കോട്ടം വരാത്തരീതിയില്‍ ഒരു വരാന്തയും പിന്നെ ഗാര്‍ഡനും കൊടുക്കുന്നതും നല്ലതാണ്. ഇടക്ക് പുറത്തിരുന്നും ഭക്ഷണം ആകാം!

shortlink

Related Articles

Post Your Comments

Related Articles


Back to top button