KeralaLatest NewsNews

പത്തുവയസുകാരിയെ ചൂടുവെള്ളമൊഴിച്ച് പൊള്ളിച്ച കേസ്; ദമ്പതികള്‍ അറസ്റ്റില്‍

ചാവക്കാട്: പത്തുവയസുകാരിയെ ചൂടുവെള്ളമൊഴിച്ച് പൊള്ളിച്ച കേസില്‍ ദമ്പതികള്‍ അറസ്റ്റില്‍. തിരുവത്രയില്‍ കഴിഞ്ഞ ഞായറാഴ്ച വൈകീട്ട് മൂന്നോടെയാണ് സംഭവമുണ്ടായത്. കേസില്‍ തിരുവത്ര ക്വാര്‍ട്ടേഴ്സിലെ താമസക്കാരായ ഹാജ്യാരകത്ത് റഫീഖ്(37), ഭാര്യ റെയ്ഹാനത്ത് (31) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. ക്വാര്‍ട്ടേഴ്സില്‍ വെച്ചാണ് ഇവര്‍ കുട്ടിയെ ചൂടുവെള്ളമൊഴിച്ച് പൊള്ളിച്ചത്.

Also Read : ആദ്യ ഭർത്താവിലുള്ള മകളെ സ്വന്തം മാതാവ് പഴുപ്പിച്ച തേപ്പുപെട്ടികൊണ്ട് പൊള്ളിച്ചു : ക്രൂര മർദ്ദനത്തിന്റെ കഥകൾ ഇങ്ങനെ

പൊള്ളലേറ്റ കുട്ടിയും മറ്റു രണ്ടു കുട്ടികളും ചേര്‍ന്നു റഫീഖും കുടുംബവും താമസിക്കുന്ന മുറിയുടെ വാതില്‍ക്കല്‍ ഇരുന്നു കളിക്കുകയായിരുന്നു. കുട്ടികള്‍ തങ്ങളുടെ മുറിയുടെ വാതിലിനു പുറത്തിരുന്ന് കളിക്കുന്നത് കണ്ട് ക്ഷുഭിതരായ ഇവര്‍ കുട്ടികളുടെ ദേഹത്തേക്കു ചൂടുവെള്ളം ഒഴിച്ചെന്നാണു കേസ്. മുഖത്ത് ചൂടുവെള്ളം വീണ കുട്ടി ചികിത്സയിലാണ്. മറ്റു രണ്ടു കുട്ടികള്‍ ഓടിമാറിയതിനാല്‍ ചൂടുവെള്ളം ദേഹത്തു വീഴാതെ രക്ഷപ്പെട്ടു.

 

shortlink

Post Your Comments


Back to top button