Latest NewsSpecials

കെ എം മാണിയുടെ ബഡ്ജറ്റും കയ്യാങ്കളിയും; കേസ് പിൻവലിച്ചതിനു പിന്നില്‍

2015 ല്‍ ബജറ്റ് ദിനത്തിൽ കേരള നിയമ സഭയില്‍ ഉണ്ടായ കയ്യാങ്കളി ഓര്‍മ്മയില്ലേ. ബാർ കോഴക്കേസിൽ ആരോപണവിധേയനായ അന്നത്തെ മന്ത്രി കെ.എം.മാണിയുടെ ബജറ്റ് അവതരണം തടസ്സപ്പെടുത്താന്‍ ശിവൻകുട്ടിയും പരിവാരങ്ങളും നടുത്തളത്തില്‍ അടിത്തിമിര്‍ത്തത് വലിയ വാര്‍ത്തയായിരുന്നു. കേരള നിയമസഭക്ക് നാണക്കേടുണ്ടാക്കിയ സംഭവം. മാണിയെ തടയാനുള്ള എൽഡിഎഫ് എംഎൽമാരുടെ ശ്രമത്തിനിടെ ഉണ്ടായത് നിയമസഭ മുമ്പ് കാണാത്ത രംഗങ്ങള്‍. അന്നത്തെ ഷോയെല്ലാം ലൈവായി കണ്ട വീട്ടമ്മമാര്‍ വരെ ബഡ്ജറ്റ് ഉണ്ടെങ്കില്‍ സീരിയലും കോമഡിയും വേണ്ട എന്നും ഇതിലും വലിയ തമാശ വേറെയില്ലെന്നുമില്ല എന്നുമുള്ള ട്രോളുകള്‍ അക്കാലത്ത് ഇറങ്ങിയിരുന്നു.

മാണിയുടെ ബജറ്റ് അവതരണം തടസ്സപ്പെടുത്തുന്നതിനിടെ രണ്ടുലക്ഷം രൂപയുടെ പൊതുമുതൽ നശിപ്പിച്ചുവെന്നാണു കേസ്. ഇത് സംബന്ധിച്ച് സമര്‍പ്പിച്ച കുറ്റപത്രത്തിൽ ശിവൻകുട്ടി, ഇ.പി.ജയരാജൻ, കെ.ടി.ജലീൽ, കെ.അജിത്, കെ.കുഞ്ഞഹമ്മദ് എന്നിവരാണു പ്രതിസ്ഥാനത്ത്. നിയമസഭയിലുണ്ടായ ഈ കയ്യാങ്കളി കേസ് സർക്കാർ പിൻവലിച്ചു. സംഘർഷവുമായി ബന്ധപ്പെട്ട് ആറ് എൽഡിഎഫ് എംഎൽഎമാർക്കെതിരായ കേസാണു പിൻവലിച്ചത്. കേസിൽ പ്രതിയായ വി.ശിവൻകുട്ടിയുടെ അപേക്ഷ പരിഗണിച്ചാണു തീരുമാനം. ഇതു സംബന്ധിച്ചു സർക്കാർ നിയമോപദേശം തേടിയിരുന്നു. കേസ് അനാവശ്യമാണെന്നും രാഷ്ട്രീയവൈരാഗ്യം തീർക്കാൻ ഉപയോഗിച്ചെന്നും കട്ടി ശിവൻകുട്ടി കത്ത് നല്‍കിയിരുന്നു. പൗരൻ എന്ന നിലയിലുള്ള നിയമപരമായ അവകാശം ഉപയോഗിച്ചാണു മുഖ്യമന്ത്രിക്കു താന്‍ പരാതി നൽകിയതെന്നു ശിവൻകുട്ടി ഇതേക്കുറിച്ചു പ്രതികരിച്ചു.

withdrawal-of-cases-against-six-legislators-for-vandalism-in-kerala

ഭൂമി കൈമാറ്റത്തിന് പുതിയ നിയമം; നിലവിലുള്ള 10 നിയമങ്ങള്‍ ഇല്ലാതാവും

ക്രൈംബ്രാഞ്ച് അന്വേഷിച്ച േകസിൽ ആറു പേർക്കെതിരെ കുറ്റപത്രം സമർപ്പിച്ചിരുന്നു. പ്രതികൾ കോടതിയിൽ ഹാജരായി ജാമ്യം എടുക്കുകയും ചെയ്തു. അനുകൂല നിയമോപദേശം ലഭിച്ചാൽ കേസ് പിൻലിക്കുന്നതായി കോടതിയെ അറിയിക്കും. വനിതാ അംഗങ്ങളെ കൈയേറ്റം ചെയ്‌തെന്ന എൽഡിഎഫിന്‍റെ പരാതിയില്‍ നാലു യുഡിഎഫ് എംഎൽഎമാർക്കെതിരേയും കേസെടുത്തിരുന്നു. എന്നാല്‍ ഈ കേസ് പിന്‍വലിച്ച സാഹചര്യങ്ങള്‍ ഒന്ന് നോക്കാം. ആദ്യം മിന്നിട്ടു നില്‍ക്കുന്നത് മാണിയും സിപിഎമ്മും തമ്മില്‍ അടുക്കുന്നത് തന്നെയാണ്. മണിയുടെ ഇട്ടത് ചായ്വിനിടയില്‍ വിവാദമായ കേസ് സർക്കാർ ഒഴിവാക്കിയത് എന്തുകൊണ്ടും നല്ലത് തന്നെയല്ലേ!.

സർക്കാർ മാറിയതോടെ കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന് കാണിച്ച് ശിവൻകുട്ടി പിണറായിക്ക് കത്ത് നൽകി. ഈ കത്തിന്റെ അടിസ്ഥാനത്തിലാണ് കേസ് പിൻവലിക്കാന്‍ ഉത്തരവിറക്കിയരിക്കുന്നത്. ആഭ്യന്തരവകുപ്പ് നിയമവകുപ്പിനോട് നിലപാട് തേടിയിരുന്നു. നിയമവകുപ്പ് എതിർപ്പുയർത്താതിരുന്നതോടെ കാര്യങ്ങൾ എളുപ്പമായി. എന്നാല്‍ മുന്പ് അത്തരം ഒരു സാഹചര്യം ഉണ്ടായാല്‍ ഇതിനെതിരെ നിയമോപദേശം തേടുമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ അഭിപ്രായം. ഇനി എന്താകും എന്ന് കണ്ടറിയാം.

മാണി ഇടതില്‍ എത്തുമ്പോള്‍ വിമര്‍ശനവുമായി ആരും നില്‍ക്കരുതല്ലോ. അതിനായി ഒരുക്കങ്ങള്‍ തുടങ്ങിയതിന്റെ ശക്തമായ സൂചന തന്നെയാണ് ഈ കേസ് പിന്‍വലിക്കുന്നതിന് പിന്നിലുമുള്ളത്. എന്തായാലും മാണിയുടെ ഇടത് ചായ്‌വ് ഇനി കൂടുതല്‍ ശക്തമാകും.

പവിത്ര പല്ലവി

shortlink

Related Articles

Post Your Comments

Related Articles


Back to top button