ലണ്ടൻ: വേറിട്ട രൂപം ലഭിക്കുന്നതിനായി ശരീരം മുഴുവൻ ടാറ്റു ചെയ്‌ത എലി ഇങ്ക് ഇന്ന് ലോകമെങ്ങും പ്രശസ്തനാണ്. ടാറ്റു മാൻ എന്നാണ് ഈ 27കാരൻ ഇന്ന് അറിയപ്പെടുന്നത്. ശരീരത്തു ഒരു ഭാഗവും ഇനി ബാക്കിയില്ല. രഹസ്യഭാഗങ്ങള്‍ വരെ പെയിന്റ് ചെയ്തുകഴിഞ്ഞു.
തന്നെ മറ്റുള്ളവർ എങ്ങനെ നോക്കുന്നു എന്നത് എലിയെ ബാധിക്കുന്നില്ല.ആരുടേയും കളിയാക്കലിന് ചെവികൊടുക്കാറില്ല. രോഗത്തിനും ,മരണത്തിനും വരെ ഇത് കാരണമാകാം എന്നത് പോലും എലി കാര്യമാക്കുന്നില്ല. കഴിഞ്ഞ പത്തുവര്‍ഷമായി അദ്ദേഹം ടാറ്റു ചെയ്തുവരുന്നു.
ചെറുപ്പത്തില്‍ തന്റെ അമ്മാവന്‍ ശരീരത്ത് ടാറ്റു ചെയ്യുന്നത് കണ്ടപ്പോള്‍ തുടങ്ങിയ ആകര്‍ഷണമാണിതെന്നും മുഴുവന്‍ ശരീരവും കളര്‍ഫുള്‍ ആയിക്കഴിഞ്ഞപ്പോള്‍ വല്ലാത്ത ആത്മസംതൃപ്തി തോന്നുന്നുവെന്നും അദ്ദേഹം പറയുന്നു. ഈ മാറ്റത്തിന്‍റെ ഫീലിംഗ് ഉള്‍ക്കൊള്ളാന്‍ തനിക്കു മാത്രമേ കഴിയുള്ളൂ വെന്നും അദ്ദേഹം പറയുന്നു.തന്റെ രൂപത്തെ തന്റെ കാമുകിക്ക് ഏറെ ഇഷ്ടമാണെന്നും അതാണ് തന്റെ വിജയമെന്നുമാണ് എലി ഇങ്ക് പറയുന്നത്.
also read:പോക്കറ്റടിക്കാരില്‍ നിന്നും ഭാര്യയെ രക്ഷിക്കാന്‍ ശ്രമിച്ച ഭര്‍ത്താവിന് സംഭവിച്ചത്
Post Your Comments