Latest NewsIndiaNews

നടുറോഡില്‍ പെണ്‍കുട്ടി കുത്തേറ്റ് മരിച്ചു: ദൃശ്യം പകര്‍ത്തി രസിച്ച് നാട്ടുകാര്‍

 

കർണ്ണാടക: പ്രണയം നിരസിച്ചതിന് യുവതിയെ നടുറോഡില്‍ കുത്തിക്കൊലപ്പെടുത്തി. അക്ഷിതയെന്ന പെണ്‍കുട്ടിയാണ്  നാടിനെ നടുക്കിയ ക്രൂരതയ്ക്ക് ഇരയായത്. നടുറോഡില്‍ അക്ഷതയുടെ ജീവന്‍ പിടഞ്ഞപ്പോഴും ഫോണില്‍ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ആരും മറന്നില്ല. അക്ഷതയുടെ ജീവന്‍ രക്ഷിക്കാന്‍ മടിച്ചവര്‍ അവളുടെ ജീവന്‍ പൊലിയുന്ന ക്രൂരമായ കാഴ്ച്ച ഫോണില്‍ പകര്‍ത്താന്‍ മടിച്ചില്ല.

കർണ്ണാടകയിലെ സുള്ള്യയിലെ നെഹ്രു മെമ്മോറിയൽ കോളേജിലെ ബിഎസ്ഇ വിദ്യാർത്ഥിനിയായിരുന്നു അക്ഷിത. ഇതേ കോളേജലെ വിദ്യാർഥിയായ കാർത്തിക് അക്ഷിതയോട് പ്രണയാഭ്യർഥന നടത്തിയിരുന്നു. എന്നാൽ തനിക്ക് പഠിക്കണമെന്നും ശല്യം ചെയ്‌താൽ പരാതിപ്പെടുമെന്നും അക്ഷിത മറുപടി നൽകി. ഇതിന് പ്രതികാരമായി ഫെബ്രുവരി 20ന് അക്ഷിത വീട്ടിലേക്ക് മടങ്ങവേ ഇയാൾ പെണ്കുട്ടിയെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. അക്ഷിതയുടെ കൊലപാതകം പലരും ഫോണിൽ പകർത്തി. ഇതിനിടയിൽ കാർത്തിക്‌ സ്വയം കൈ മുറിക്കുകയും ചെയ്‌തു. ഏറെ വൈകി ഒരാൾ സ്വന്തം ജീവൻ പോലും പണയപ്പെടുത്തി അക്ഷിതയെ രക്ഷിക്കാൻ ശ്രമിച്ചു. അക്ഷിതയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

also read: ഒരു വര്‍ഷത്തോളം പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ യുവാവ് ഒടുവില്‍ ചെയ്തത് ഇങ്ങനെ

shortlink

Related Articles

Post Your Comments

Related Articles


Back to top button