ദുബായ്: ചലച്ചിത്ര നടി ശ്രീദേവിയുടെ മൃതദേഹം ഉടന്‍ നാട്ടിലേക്ക് കൊണ്ടുവരും. മൃതദേഹം വിട്ടുകൊടുക്കുന്നതിന് ബന്ധുക്കള്‍ക്ക് ദുബായ് പബ്ലിക് പ്രോസിക്യൂട്ടറുടെ അനുമതി ലഭിച്ചു. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള എല്ലാ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി. അനുമതി പത്രം ഇന്ത്യന്‍ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍ ഉടന്‍ കൈപറ്റും. ഭർത്താവ് ബോണി കപൂറിന് മൃതദേഹത്തോടൊപ്പം വരാൻ അനുവാദം ഉണ്ടോ എന്ന് ഇനിയും വ്യക്തതയില്ല.
ശ്രീദേവിയുടെ മരണത്തിന് കാരണം ശ്വാസ കോശത്തില്‍ വെള്ളം കയറിയതു തന്നെയെന്ന് സ്ഥിരീകരിച്ചിരിക്കയാണ് ദുബൈ അധികൃതര്‍. ഇതുസംബന്ധിച്ച് പബ്ലിക് പ്രോസിക്യൂട്ടറുടെ ക്ലിയറന്‍സ് ലെറ്റര്‍ ബര് ദുബൈ പോലീസ് സ്റ്റേഷനില്‍ ലഭിച്ചു. പോലീസിന്റെ കസ്റ്റഡിയില്‍ ഉള്ള മൃതദേഹം ഇതോടെ അധികം വൈകാതെ എംബാമിങ്ങിനു വിട്ടുകൊടുക്കും. ചൊവ്വാഴ്ച തന്നെ മൃതദേഹം മുംബൈയില്‍ എത്തിക്കാനാകുമെന്നാണു പ്രതീക്ഷ.
Post Your Comments