ബംഗളൂരു: 13 സ്ത്രീകളെ ബലാത്സംഗം ചെയ്ത് കൊന്ന ഏകാന്ത തടവുകാരന്‍ സെല്ലില്‍ കഴുത്തറുത്ത് മരിച്ച നിലയില്‍ കണ്ടെത്തി. സൈക്കോ ശങ്കര്‍ എന്ന കൊലയാളിയെയാണ് പരപ്പന അഗ്രഹാര ജയിലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
സേലം ജില്ലയിലെ കണ്ണിയാന്‍പട്ടി സ്വദേശിയായ ശങ്കര്‍ ട്രക്ക് ഡ്രൈവറായിരുന്നു. 13 സ്ത്രീകളെ ബലാത്സംഗം ചെയ്ത് കൊന്ന കേസില്‍ പ്രതിയാണ് ഇയാള്‍. വിവിധ കേസുകളിലായി 27 വര്‍ഷമാണ് ശങ്കറിന് ജയില്‍ ശിക്ഷ ലഭിച്ചത്. ഇന്ന് പുലര്‍ച്ചെയാണ് ശങ്കര്‍ കഴുത്തറുത്ത് കൊല്ലപ്പെട്ട് രക്തത്തില്‍ കുളിച്ച നിലയില്‍ ബീറ്റ് ഓഫീസര്‍മാര്‍ കണ്ടെത്തിയത്.
ശിക്ഷ അനുഭവിക്കെ 2013ല്‍ ശങ്കര്‍ ജയില്‍ ചാടി. തുടര്‍ന്ന് വീണ്ടും പിടിയിലായ ഇയാള്‍ കനത്ത സുരക്ഷയില്‍ ഏകാന്ത തടവ് അനുഭവിച്ച് വരികയായിരുന്നു. മറ്റ് തടവുകാര്‍ ഇയാളുടെ സെല്ലില്‍ എത്തിപെടാന്‍ സാധ്യതയില്ലാത്തതിനാല്‍ തന്നെ മരണത്തില്‍ ദുരൂഹതയില്ലെന്നും ബ്ലേഡ് ഉപയോഗിച്ച് കഴുത്ത് മുറിച്ചു ആത്മഹത്യ ചെയ്തതാണെന്നുമാണ് പോലീസ് നിഗമനം. എന്നാലും സംഭവത്തില്‍ പരപ്പന അഗ്രഹാര പോലീസ് കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷം ആരംഭിച്ചിട്ടുണ്ട്.
2009 ജൂലൈ മൂന്നിന് ഹൊസൂരില്‍ ഒരു സ്ത്രീയെ ബലാത്സംഗം ചെയ്ത് കൊല്ലാന്‍ ശ്രമിച്ചുവെന്നായിരുന്നു ആദ്യ കേസ്. രണ്ട് മാസത്തിന് ശേഷം ഒരു വനിതാ പോലീസുകാരിയെ ബലാത്സംഗം ചെയ്തു കൊന്നു. തമിഴ്‌നാട്ടിലും കര്‍ണാടകയിലുമായി 13 സ്ത്രീകളെ ഉയാള്‍ ബലാത്സംഗം ചെയ്ത് കൊന്നിട്ടുണ്ട്.
2009ല്‍ തമിഴ്‌നാട് പോലീസിന്റെ വലയില്‍ കുടുങ്ങിയെങ്കിലും 2011ല്‍ രക്ഷപ്പെട്ടു. പിന്നീട് ചിത്രദുര്‍ഗ ജില്ലയിലെ ഒരു യുവതിയെ ബലാത്സംഗം ചെയ്യാനുള്ള ശ്രമത്തിനിടെയാണ് വീണ്ടും പിടിയിലായത്. വിവാഹിതനും മുന്ന് കുട്ടികളുടെ പെണ്‍കുട്ടികളുടെ പിതാവുമായിരുന്ന ശങ്കറിന്റെ പ്രധാന ഇരകള്‍ ലൈംഗിക തൊഴിലാളികളായിരുന്നു.
Post Your Comments