റിയാദ്•സൗദി അറേബ്യ സൈനിക മേധാവിമാരെ പുറത്താക്കിയതായി റിപ്പോര്‍ട്ട്. നിരവധി ഉന്നത സൈനിക ഉദ്യോഗസ്ഥരെ നീക്കം ചെയ്തായും കരസേന മേധാവിയേയും വ്യോമസേന കമാന്‍ഡറെയും നിര്‍ബന്ധിത വിരമിക്കലിന് പ്രേരിപ്പിച്ചതായും സൗദിയുടെ ഔദ്യോഗിക വാര്‍ത്ത ഏജന്‍സിയായ സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.
സൗദി സായുധ സേന ചീഫ് ഓഫ് സ്റ്റാഫ് ജനറല്‍ അബ്ദുള്‍ റഹ്മാന്‍ ബിന്‍ സലേഹ് ബിന്‍ അബ്ദുള്ള അല്‍-ബന്യന്‍ എയര്‍ഫോഴ്സ് കമാന്‍ഡര്‍ ലെഫ്റ്റ്. ജനറല്‍ സ്റ്റാഫ് മൊഹമ്മദ് ബിന്‍ അവധ് ബിന്‍ മന്‍സൂര്‍ സുഹൈം വെയര്‍ എന്നിവരെയാണ് നിര്‍ബന്ധിതമായി വിരമിപ്പിച്ചത്.
ലാന്‍ഡ്സ് ഫോഴ്സ് കമാന്‍ഡര്‍ ലഫ്റ്റ്നന്റ് ജനറല്‍ സ്റ്റാഫ് ഫഹദ് ബിന്‍ തുര്‍ക്കി ബിന്‍ അബ്ദുല്‍ അസീസ് അല്‍ സൗദി അടക്കം നിരവധി ഉദ്യോഗസ്ഥരെ നീക്കം ചെയ്തിട്ടുണ്ട്. ഡെപ്യൂട്ടി ആഭ്യന്തര മന്ത്രി, ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി എന്നിവരെയും തല്‍സ്ഥാനങ്ങളില്‍ നിന്നും പുറത്താക്കിയിട്ടുണ്ട്.
അതേസമയം, സൗദി സൈന്യം 6 ജനറല്‍മാര്‍ക്ക് സ്ഥാനക്കയറ്റം നല്‍കുകയും ഇവരെ മുതിര്‍ന്ന സ്ഥനാങ്ങളില്‍ നിയമിക്കുകയും ചെയ്തിട്ടുണ്ട്.
സൈനിക മേധാവിമാരെ പുറത്താക്കാനുള്ള കാരണം എന്താണെന്ന് വ്യക്തമാക്കിയിട്ടില്ല. സൗദിയുടെ പരമ്പരാഗത നയങ്ങളില്‍ നിരവധി മാറ്റങ്ങള്‍ക്ക് നേതൃത്വം നല്‍കിയ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍റെ ഇടപെടലുകള്‍ മൂലമാകാം എന്നാണ് അനൗദ്യോഗിക റിപ്പോര്‍ട്ട്.
Post Your Comments