സിനിമ താരം ശ്രീദേവിയുടെ മരണത്തെ കുറിച്ചു വ്യത്യസ്തമായ റിപ്പോർട്ടുകളാണ് ഇപ്പോൾ പ്രചരിച്ചു കൊണ്ടിരിക്കുന്നത്. ആദ്യം ഹൃദയാഘാതം മൂലമാണ് മരണം സംഭവിച്ചതെന്നുള്ള റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. പിന്നെ നടത്തിയ പരിശോധനയിൽ താരത്തിന്റേത് മുങ്ങി മരണമാണെന്നും കണ്ടെത്തിയത്. എന്നാൽ ശ്രീദേവിയ്ക്ക് മുമ്പൊരിക്കലും ഹൃദയ സംബന്ധമായ അസുഖങ്ങൾ ഉണ്ടായിട്ടില്ലെന്നാണ് ബോണി കപൂറിന്റെ സഹോദരന് സഞ്ജയ് കപൂർ ഖലീജ ടൈംസിനോട് വെളിപ്പെടുത്തിയിരിക്കുന്നത്.
ശ്രീദേവിയുടെ മരണം ഇതുവരെ ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടില്ലെന്നും സഞ്ജയ് കപൂർ പറഞ്ഞു. തങ്ങളുടെ കുടുംബത്തിനേറ്റ ഏറ്റവും വലിയ ആഘാതവും തീരാദുഃഖവുമാണ് ശ്രീദേവിയുടെ മരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബോണി കപൂറിന്റെ മരുമകൻ മോഹിത് മർവയുടെ വിവാഹത്തിൽ പങ്കെടുക്കാനാണ് ശ്രീദേവിയും കുടുംബവും ദുബായിൽ എത്തിയത്. വിവാഹ ശേഷം മകളും ഭർത്താവ് ബോണി കപൂറും ഇന്ത്യയിലേയ്ക്ക് മടങ്ങിയിരുന്നു. സഹോദരി ശ്രീലതയോടൊപ്പം കുറച്ചു ദിവസം താമസിക്കാനായി താരം ദുബായിൽ തങ്ങുകയായിരുന്നു.
ഇന്ത്യയിലെത്തിയ ശേഷം പ്രിയപത്നിയ്ക്ക് സർപ്രൈസ് നൽകാൻ ബോണി കപൂർ ദുബായിയിൽ തിരിച്ചു പോയിരുന്നു. സർപ്രൈസ് ഡിന്നറായിരുന്നു പ്ലാൻ ചെയ്തത്. എന്നാൽ ഇതിനെയും ഇപ്പോൾ പോലീസ് സംശയത്തോടെയാണ് നിരീക്ഷിക്കുന്നത്. മൃതദേഹം ഇന്ത്യയിലെത്തിച്ചാലും ബോണി കപൂറിന് ഇന്ത്യയിൽ പോകാൻ വിലക്ക് ഉണ്ടെന്നാണ് റിപ്പോർട്ട്.
Post Your Comments