Latest NewsNewsInternational

ഈ രാജ്യത്തെ കമ്പനി വാഹനങ്ങള്‍ക്ക് ഇനി ചുവന്ന നമ്പര്‍ പ്ലേറ്റ്

മസ്‌കറ്റ് : ഒമാനിലെ കമ്പനി വാഹനങ്ങളില്‍ ചുവന്ന നമ്പർ പ്ലേറ്റുകൾ ഉപയോഗിക്കണമെന്ന് റോയല്‍ ഒമാന്‍ പൊലീസ്. ഒമാനിലെ വാഹനങ്ങളിൽ സാധാരണ മഞ്ഞ നമ്പര്‍ പ്ലേറ്റാണ് ഉപയോഗിച്ച് കൊണ്ടിരുന്നത്.എന്നാൽ നിയമപരമായി കമ്പനി വാഹനങ്ങൾക്ക് ചുവന്ന നിറത്തിലുള്ള ബോര്‍ഡുകള്‍ മാത്രമെ ഉപയോഗിക്കാന്‍ പാടുള്ളൂവെന്ന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ട്രാഫിക് ഉത്തരവ് പുറത്തിറക്കി.

വ്യക്തിപരമായും ജോലി സംബന്ധമായുമുള്ള ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന കമ്പനി വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റുകള്‍ ചുവന്ന നിറത്തിലുള്ളവ തന്നെയാകണം. എല്ലാത്തരം വാഹനങ്ങള്‍ക്കും ഇത് ബാധകമാണ്. ഹെവി വാഹനങ്ങള്‍ക്കും റെന്റ് എ കാറുകള്‍ക്കുമാണ് നിലവില്‍ ചുവന്ന നമ്പര്‍ പ്ലേറ്റുകള്‍ ഉപയോഗിക്കുന്ന മറ്റുള്ള വാഹനങ്ങള്‍.

Read also:നുഴഞ്ഞു കയറാന്‍ സ്വന്തം ഊഴത്തിനായി അവർ കാത്തിരിക്കുന്നു

വാണിജ്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാത്ത കമ്പനി ചെറുകിട വാഹനങ്ങളുടെ പരിശോധനാ കാലാവധിയും പുനര്‍നിര്‍ണയിച്ചു. പത്ത് വര്‍ഷത്തില്‍ ഒരിക്കല്‍ അധികൃത പരിശോധന നടത്തിയാല്‍ മതിയാകും. വര്‍ഷത്തില്‍ പരിശോധന നടത്തേണ്ട സാഹചര്യം ഒഴിവാക്കി.

കമ്പനികളുടെ പേരില്‍ റജിസ്റ്റര്‍ ചെയ്ത ചെറുകിട മോട്ടോര്‍ വാഹനങ്ങള്‍ എല്ലാ തരം തൊഴിലാളികള്‍ക്കും അടുത്ത മാസം ഒന്ന് മുതല്‍ ഉപയോഗിക്കാം.അതേസമയം, വാഹനങ്ങളുടെ മുല്‍ക്കിയ നഷ്ടപ്പെട്ടാല്‍ പുതിയത് അനുവദിക്കുന്നതിനുള്ള നിരക്ക് അഞ്ച് റിയാലാക്കി ഉയര്‍ത്തി. ഒരു റിയാലാണ് ഇതുവരെ ഈടാക്കിയിരുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button