Latest NewsHealth & Fitness

കാന്‍സറിന്റെ കാരണം കണ്ടെത്തിയപ്പോള്‍ സാധാരണക്കാര്‍ക്ക് കൂടുതല്‍ ഞെട്ടല്‍

കാന്‍സറിനുള്ള കാരണം കണ്ടെത്തിയപ്പോള്‍ ഏറ്റവും കൂടതല്‍ ഞെട്ടിയത് സാധാരണക്കാരായിരുന്നു.അതിന് കാരണമുണ്ടായിരുന്നു.

അമിത മദ്യപാനം ഉണ്ടെങ്കില്‍ പലതരത്തലിളള രോഗങ്ങള്‍ വരാനുളള സാധ്യതയുണ്ട്. കരള്‍ രോഗം മാത്രമല്ല ഹൃദയാഘാതവും മസ് തിഷ്‌ക്കാഘാതവും മറവിയും എന്തിന് ക്യാന്‍സര്‍ പോലും വരാനുളള സാധ്യതയുണ്ട്.

അമിതമായി മദ്യപിക്കുമ്പോള്‍ അത് ഹൃദയത്തെ ബാധിക്കും. തുടര്‍ന്ന് ഹൃദയാഘാതവും മസ്തിഷ്‌ക്കാഘാതവും സംഭവിക്കാനുളള സാധ്യത കൂടുതലാണ്. അതുപോലെ തന്നെ മദ്യപാനം ക്യാന്‍സറിന് കാരണമാകുമോ എന്നതു സംബന്ധിച്ച് നിരവധി പഠനങ്ങള്‍ നടന്നിട്ടുണ്ട്. മദ്യപാനം ക്യാന്‍സറിന് കാരണമാകുമെന്നു തന്നെയാണ് ഭൂരിഭാഗം പഠനങ്ങള്‍ കണ്ടെത്തിയിട്ടുള്ളത്. മദ്യപാനം, ഏഴുതരം ക്യാന്‍സറുകള്‍ വരാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുമെന്നാണ് പുതിയ പഠന റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്. ന്യൂസിലാന്‍ഡിലെ ഒട്ടാഗോ സര്‍വ്വകലാശാലയിലെ ജെന്നി കോണോറിന്റെ നേതൃത്വത്തില്‍ നടത്തിയ പഠനത്തിലാണ് ഏഴുതരം ക്യാന്‍സറുകള്‍ മദ്യപാനം മൂലം ഉണ്ടാകുന്നതായി കണ്ടെത്തിയത്.

വളരെ കുറഞ്ഞ അളവില്‍ മദ്യപിക്കുന്നവര്‍ക്കും ക്യാന്‍സര്‍ പിടികൂടുമെന്നും പഠന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. വായ്, തൊണ്ട, ശ്വാസനാളം, അന്നനാളം, കരള്‍, കുടല്‍, മലദ്വാരം, സ്തനം എന്നിവയില്‍ ക്യാന്‍സറുണ്ടാക്കാന്‍ മദ്യപാനത്തിന് സാധിക്കും. 2012ല്‍ അഞ്ചു ലക്ഷണത്തോളം ക്യാന്‍സര്‍ മരണങ്ങളില്‍ വില്ലനായത് മദ്യപാനമാണ്. അതായത്, ലോകത്താകമാനമുള്ള ക്യാന്‍സര്‍ മരണങ്ങളില്‍ 5.8 ശതമാനം മദ്യപാനം മൂലമാണെന്നാണ് പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നത്.

അതുപോലെ തന്നെ അമിതമദ്യപാനം മറവിരോഗത്തിന് കാരണമാകാം. കടുത്ത മദ്യപാനികള്‍ക്ക് മറവി രോഗത്തിനുള്ള സാധ്യത കൂടുതല്‍ ആണെന്ന് ലാന്‍സെറ്റ് ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു. മദ്യപാനം മൂലം ആശുപത്രി വാസം വരെ വേണ്ടി വന്ന കടുത്ത മദ്യപാനികളിലായിരുന്നു പഠനം. 65 വയസ്സ് ആകും മുന്‍പേ 57,000 പേരാണ് മറവി രോഗത്തിന്റെ ലക്ഷണങ്ങള്‍ പ്രകടമാക്കിയത്. ഇതില്‍ 57 ശതമാനം പേരും അമിത മദ്യപാനികളായിരുന്നു.

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button