![neerav modi new corruption](/wp-content/uploads/2018/02/neerav-modi-1-1.png)
ന്യൂഡല്‍ഹി: വജ്രവ്യാപാരി നീരവ് മോദി 11400 കോടി രൂപ മാത്രമല്ല മറിച്ച് 1300 കോടി രൂപയുടെ തട്ടിപ്പുകൂടി നടത്തിയതായി പഞ്ചാബ് നാഷണല്‍ ബാങ്ക്. ബാങ്ക് നടത്തിയ ആഭ്യന്തര അന്വേഷണത്തിലാണ് പുതിയ തട്ടിപ്പു കണ്ടെത്തിയത്. നേരത്തെ പി.എന്‍.ബിയില്‍ നിന്നും നീരവ് തട്ടിപ്പു നടത്തിയ വിവരം പുറത്തുവന്നിരുന്നു. ഇപ്പോള്‍ പുറത്തുവന്ന കണക്കുകള്‍ കൂടി കൂട്ടിയാല്‍ പി.എന്‍.ബിയില്‍ നിന്നും നീരവ് തട്ടിച്ച ആകെ തുക 12,700 കോടതിയായി.
Also Read : നീരവ് മോദിയില്‍നിന്ന് പിടിച്ചെടുത്തത് 10,000ത്തിലേറെ വാച്ചുകള്‍
ഫെബ്രുവരി 14 നാണ് നീരവിന്റെ തട്ടിപ്പു സംബന്ധിച്ച ആദ്യ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. ബോംെബ സ്റ്റോക് എക്സ്ചേഞ്ചില്‍ (ബി.എസ്.ഇ) പി.എന്‍.ബി നല്‍കിയ കണക്കിലാണു 1300 കോടിയുടെ അനധികൃത ഇടപാടുകള്‍ കൂടി നീരവ് നടത്തിയതായി അറിയിച്ചത്.
Post Your Comments