ന്യൂ ഡല്‍ഹി: ഗുരുതര സാമ്പത്തിക തട്ടിപ്പു കേസില്‍ ലണ്ടനിലെ ജയിലില്‍ കഴിയുന്ന വിവാദ വജ്ര വ്യാപാരി നീരവ് മോദിയുടെ സഹോദരി പൂര്‍വി മോഡിയുടെ ബാങ്ക് അക്കൗണ്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നല്‍കിയ അപേക്ഷയില്‍ സിംഗപ്പൂര്‍ ഹൈക്കോടതി മരവിപ്പിച്ചു.
പൂര്‍വി മോദിയുടെ ഭര്‍ത്താവ് മൈയാനക് മേത്തയുടെ ബാങ്ക് അക്കൗണ്ടും ഹൈക്കോടതി മരവിപ്പിച്ചു. പൂര്‍വി മോദിയുടെ ബാങ്ക് അക്കൗണ്ടിലുള്ള 44.41 കോടി രൂപ ഇന്ത്യയിൽ നിന്ന് തട്ടിയെടുത്തതാണെന്ന് ചൂണ്ടിക്കാട്ടിയാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അപേക്ഷ സമര്‍പ്പിച്ചിരുന്നത്. ബ്രിട്ടീഷ് വിര്‍ജിന്‍ ഐലന്‍ഡില്‍ പൂര്‍വി മോദിയുടെ ഉടമസ്ഥതയിലുള്ള പവലിയന്‍ പോയിന്റ് കോര്‍പ്പറേഷന്റെ പേരിലുള്ള അക്കൗണ്ടാണ് നിശ്ചലമായത്.
പൂര്‍വി മോഡിയുടേയും, നീരവ് മോദിയുടേയും നാല് സ്വിസ് ബാങ്ക് അക്കൗണ്ടുകള്‍ കഴിഞ്ഞ മാസം മരവിപ്പിച്ചിരുന്നു. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ആവശ്യപ്രകാരം സ്വിറ്റ്സര്‍ലാന്‍ഡ് സര്‍ക്കാരാണ് ഈ അക്കൗണ്ടുകളും മരവിപ്പിച്ചത്.
Post Your Comments