സെഞ്ചൂറിയന്‍: ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് താരം മോണി മോര്‍ക്കല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചു. ഈ ആഴ്ച അരംഭിക്കുന്ന ഓസ്‌ട്രേലിയയ്ക്ക് എതിരായുള്ള ടെസ്റ്റ് പരമ്പരയ്ക്ക് ശേഷം ഈ ദക്ഷിണാഫ്രിക്കന്‍ പേസര്‍ കളി മതിയാക്കുകയാണ്. മോര്‍ക്കലിന്റെ വിരമിക്കലിന്റെ കാരണം ഏവരെയും ഞെട്ടിച്ചിരിക്കുകയാണ്. അദ്ദേഹത്തിന്റെ കുടുംബത്തോടുള്ള സ്‌നേഹമാണ് ഇത്തരം ഒരു തീരുമാനത്തിന് പിന്നില്‍. കുടുംബത്തോടൊപ്പം ചിലവഴിക്കാന്‍ സമയം ലഭിക്കുന്നില്ലെന്നതാണ് കാരണം.
ഇത് വളരെ കടുപ്പമേറിയ തീരുമാനമാണ്. എന്നാല്‍, ഇതാണ് ശരിയായ സമയം. വിദേശ പര്യടനങ്ങളും മറ്റുമായി കുടുംബത്തിനൊപ്പം ചെലവഴിക്കാന്‍ സമയം കിട്ടുന്നില്ല. മോണി മോര്‍ക്കല്‍ വിരമിക്കല്‍ പ്രഖ്യാപനത്തില്‍ വ്യക്തമാക്കി. വ്യക്തിപരമായ കാരണങ്ങള്‍ കൊണ്ട് മാത്രമാണ് കളി നിര്‍ത്തുന്നതെന്നും കൊല്‍പ്പക്ക് കരാറിലൊന്നും താന്‍ ഒപ്പുവെച്ചിട്ടില്ലെന്നും താരം വ്യക്തമാക്കി. ഓസ്ട്രേലിയയ്ക്കെതിരേ നടക്കുന്ന മത്സരങ്ങളിലാണ് ഇപ്പോള്‍ തന്റെ മുഴുവന്‍ ശ്രദ്ധയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നേരത്തെ കോല്‍പ്പക് കാറിലെത്തി ഇംഗ്ലണ്ടില്‍ കൗണ്ടി കളിക്കുവാനായി മോണി മോര്‍ക്കല്‍ പോകുമെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 2006ല്‍ ഇന്ത്യയ്ക്കെതിരേ ടെസ്റ്റ് അരങ്ങേറ്റം നടത്തിയ മോര്‍ക്കല്‍ 83 ടെസ്റ്റുകളില്‍ നിന്ന് 294 വിക്കറ്റുകള്‍ സ്വന്തമാക്കിയിട്ടുണ്ട്. ഏകദിന മത്സരങ്ങളില്‍ 117 തവണ ദക്ഷിണാഫ്രിക്കന്‍ ജെഴ്സിയണിഞ്ഞ താരം ട്വന്റി20യില്‍ 44 മത്സരങ്ങള്‍ക്കും ഇറങ്ങി. മൂന്ന് ഫോര്‍മാറ്റുകളിലുമായി 529 വിക്കറ്റുകളാണ് മോര്‍ക്കലിനുള്ളത്.
Post Your Comments